ജനപ്രിയ യുവതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാവുന്ന വിസ്മയരാവ് – റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ
ഉള്ളടക്കം

ജീവിതഗന്ധിയായ വിവിധ ടെലിവിഷൻ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ സീ കേരളം ഈ റിപ്പബ്ലിക്ക് ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ പാട്ടും നൃത്തവും കളിചിരികളുമായി മറ്റൊരു ദൃശ്യവിരുന്നൊരുക്കിയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമ- ടെലിവിഷൻ രംഗത്തെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പ്രിയ താരങ്ങൾ വിസ്മയരാവിനു മോഡി കൂട്ടാനായുണ്ട്.
വിസ്മയരാവ് സംപ്രേക്ഷണ സമയം
വെള്ളിത്തിരയിലെ മിന്നും താരമായ ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായെത്തുന്ന പരിപാടിയിൽ അപ്രതീക്ഷിത കാഴ്ച്ചകളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ഗോവിന്ദ് പദ്മസൂര്യ, ദിവ്യ പിള്ള, ജീവ ജോസഫ്, അപർണ തോമസ്, രാജ് കലേഷ്, ആർജെ മാതുക്കുട്ടി എന്നിവരടക്കം കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്. കൂടാതെ മികച്ച സീരിയൽ അഭിനേതാക്കളായ മൃദുല വിജയ്, അരുൺ രാഘവൻ, ഷിജു, സുസ്മിത, കൃഷ്ണപ്രിയ, സജേഷ്, നീനു, നിയാസ്, മീര തുടങ്ങിയവർ അവതരിപ്പിക്കുന്ന അത്യുഗ്രൻ നൃത്തചുവടുകളും ഈ ഷോയിലെ പ്രധാന ആകർഷണങ്ങളാണ്.
സീ 5 ആപ്പില്‍ ലഭ്യമാവും
വിസ്മയരാവിന്റെ സ്വരമാധുരിക്ക് മാറ്റുകൂട്ടാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സരിഗമപ ഫൈനലിസ്റ്റുകളും പിന്നണി ഗായകരുമായ ലിബിൻ സ്കറിയ, ശ്വേത അശോക് , ശ്രീജിഷ്, അക്ബർ, ജാസിം എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടായിരിക്കും. 3 മണിക്കൂർ നീണ്ടു നിൽക്കുന്ന താരനിബിഢമായ ഈ “വിസ്മയരാവ് ” ജനുവരി 26 ന് വൈകുന്നേരം 6 മണി മുതൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യും.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
