ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍ – മലയാളത്തില്‍ ആദ്യമായി വിദേശ താരങ്ങളെ അണിനിരത്തുന്ന ടിവി ഷോയുമായി സീ കേരളം

ഏറ്റവും പുതിയ മലയാളം റിയാലിറ്റി ഷോ – ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍

ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍
Let’s Rock N Roll Zee Keralam

ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ ‘ലെറ്റസ് റോക്ക് ആന്റ് റോള്‍’ വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും. ജനപ്രിയ അവതാരകരായ കല്ലുവും മാത്തുവും ഒരിടവേളക്ക് ശേഷം വീണ്ടുമെത്തുന്ന ഈ റിയാലിറ്റി ഷോയില്‍ മലയാളികളെ ചിരിപ്പിക്കാനായി വ്യത്യസ്ത വിദേശ താരങ്ങളെയാണ് സീ കേരളം അണിനിരത്തുന്നത്.

പ്രോമോ വീഡിയോ കാണാം

ഓരോ എപിസോഡിലും അതിഥിയായി എത്തുന്ന വിദേശ താരത്തെ മാത്തുവും കല്ലുവും ഒരു ഗാനമോ ഒരു പ്രശസ്ത സിനിമ സംഭാഷണമോ ഹെഡ്‌ഫോണിലൂടെ കേള്‍പ്പിക്കും. പിന്നീട് ഇത് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ അഭിനയിച്ചു കാണിക്കുക എന്നതാണ് വിദേശ താരത്തിന്റെ ടാസ്‌ക്. ചിരിക്കാന്‍ ഏറെ വക നല്‍കുന്ന റൗണ്ടാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഓരോ എപിസോഡിലും നാലു റൗണ്ടുകള്‍ ഉണ്ടായിരിക്കും. ഹാസ്യം കൊണ്ട് ഇതിഹാസം തീര്‍ത്ത ജഗതിയുടെ ‘ജോസഫെ… കുട്ടിക്ക് മലയാളം അറിയാം’ എന്ന പ്രശസ്ത സിനിമാ ഡയലോഗാണ് ഒരു റൗണ്ടിന്റെ പേര്. ഈ റൗണ്ടിലാണ് വിദേശ താരങ്ങള്‍ ചിരിപ്പിക്കാനെത്തുക. ഒരോ എപ്പിസോഡിലും വ്യത്യസ്ത വിദേശ താരങ്ങളായിരിക്കും അതിഥികള്‍.

സീ 5 ആപ്പില്‍ ലഭ്യം

ഈ മാസം ആദ്യവാരം ആരംഭിക്കുന്ന ‘ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍‘ ചിരിനിമിഷങ്ങളാല്‍ സമ്പന്നമായിരിക്കും. കല്ലുവും മാത്തുവും അവര്‍ക്കൊപ്പം വിദേശ താരങ്ങളും എല്ലാ എപിസോഡിലും സ്വീകരണമുറിയിലെത്തുന്നതോടെ ഇതു വരെ കാണാത്ത വിനോദ കാഴ്ചകളാകും സീ കേരളത്തിലൂടെ മലയാളി ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുക. സീ കേരളം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ട ലെറ്റസ് റോക്ക് ആന്റ് റോള്‍ പ്രോമോ വിഡിയോയിലെ രസകരമായ കാഴ്ചകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

സീ കേരളം
Let’s Rock n Roll Zee Keralam

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *