ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ജൂലൈ 14 മുതൽ മനോരമമാക്‌സിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ് – മനോരമമാക്‌സിൽ – ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’  ജൂലൈ 14 മുതൽ

ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
Ntikkakkakkoru Premandaarnnu Movie OTT Date

ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ ജൂലൈ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ ഷറഫുദ്ധീൻ, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും ഒന്നിക്കുന്ന നർമ്മം കലർന്ന കുടുംബ പ്രണയ ചിത്രമാണ് ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’.

ആദ്യ പ്രണയത്തിലേക്കുള്ള തിരിച്ചുപോക്കും, ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലെ സങ്കീർണ്ണതകളും രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു.  പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്. ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ മൈമൂനാഥ് അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.

OTT Release Date of Kolla Movie
OTT Release Date of Kolla Movie

Leave a Comment