റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് – സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌

റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ്
Chandana Manooj in Reel Story

“ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു.

“നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിച്ചിട്ടുണ്ട്.അതൊക്കെയാണ്‌ ഇങ്ങനെയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് എത്തിച്ചത്.” ചടുല നൃത്തച്ചുവടുകളും, മോഡലിംഗ് ഷൂട്ടുകളും, ആകർഷകമായ റീൽ വീഡിയോകളുമാണ് ചന്ദനയെ പ്രശസ്തമാക്കിയത്.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി‘-യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെയാണ്.

റീൽ സ്റ്റോറി

ജീവിതത്തിൽ ലഭിച്ച മോശമായ പ്രതികാരങ്ങളിൽ നിന്നാണ് തനിക്കൊരു ഇൻഫ്ലുൻസർ ആവണമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ചന്ദന മനസ്സുതുറക്കുന്നു.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപെടണമെന്നും, അത് തന്റെ കുടുംബത്തിനുവേണ്ടി ആണെന്നും ചന്ദന കൂട്ടിച്ചേർക്കുന്നു.

12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Comment