മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു – നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Octoberമലയാളം ഓടിടി റിലീസ്
Advertisements

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു

Online Streaming Date of Malayalam Series Masterpeace
Online Streaming Date of Malayalam Series Masterpeace

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റർപീസ്– ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ  പിണക്കങ്ങളായി മാറുന്നു. പരസ്പരം എതിർക്കുന്നവർ പ്രതീക്ഷിക്കാതെ ഒരുമിക്കുന്നു .

Advertisements

മാസ്റ്റർ പീസ് – ഡിസ്നി+ഹോട്ട്സ്റ്റാര്‍

ഈ സീരിസിലെ കലുഷിതമായ കലഹങ്ങൾ പോലും പ്രേക്ഷകരെ   ആസ്വാദനത്തിന്റെ വേറെ തലങ്ങളിൽ എത്തിക്കുന്നു. നിത്യ മേനോൻ , ഷറഫുദീൻ  എന്നിവരോടൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരുൾപ്പെടെയുള്ള  നിരവധി മികച്ച അഭിനേതാക്കളും  ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് “മാസ്റ്റർ പീസ്” ഒരുക്കിയിരിക്കുന്നത്.

മലയാളം വെബ്‌ സീരീസ്

ശ്രീജിത്ത് എൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ നിർമ്മിച്ചിരിക്കുന്നത് മാത്യു ജോർജാണ്. “മാസ്റ്റർ പീസ്” , മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാകും,   ഫാമിലി – കോമഡി ഡ്രാമ “മാസ്റ്റർപീസ്” ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു.

മാസ്റ്റർപീസ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു
Masterpeace Online Streaming Date Is 25th October – Disney+ Hotstar

ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്പോര്ട്സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി കണ്ടന്റുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. 8 ഭാഷകളിലായി ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഡിസ്നി+ഹോട്ട്സ്റ്റാറിലുള്ളത്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *