കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ

കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു
Kidilam 75 Episodes

ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ ‘കിടിലം’, ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി പ്രതിഭാശാലികളാണ് ‘കിടിലം’ വേദിയിൽ ഇതുവരെ അണിനിരന്നത്.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

  • കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളായ മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവരാണ് ഈ റിയാലിറ്റി ഷോയുടെ ജഡ്‌ജസ്. നടിയും യൂട്യൂബറുമായ പാർവതി. ആർ. കൃഷ്‌ണയാണ് അവതാരക.

ടാലൻറ്റ് റിയാലിറ്റി ഷോ

ടി.വി യിൽ മാത്രമല്ല, ഇൻറ്റർനെറ്റിലും തരംഗമായി മാറിയ റിയാലിറ്റി ഷോയാണ് കിടിലം. 20ന് മുകളിൽ ‘കിടിലം’ വീഡിയോസാണ് യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചത്. കൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമായി, 150 കോടിക്ക് മുകളിൽ കാഴ്ചക്കാരുണ്ട് ‘കിടിലം’ വീഡിയോസിന്. കിടിലത്തിൽ പങ്കെടുത്ത മത്സരാത്ഥികൾക്കായി, ഇന്നോളം ഒരു കോടി രൂപക്ക് മുകളിൽ സമ്മാന തുകയും നൽകി കഴിഞ്ഞു.

‘കിടിലം’ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്നത് ശനി, ഞായർ ദിവസങ്ങളിലാണ്. ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളും, നിറം പകരുന്ന നിമിഷങ്ങളും ഉൾക്കൊള്ളുന്ന സ്പെഷ്യൽ 75 ആം എപ്പിസോഡ്, സെപ്റ്റംബർ 30, ശനിയാഴ്ച്ച രാത്രി 8ന് മഴവിൽ മനോരമയിൽ ആസ്വദിക്കാവുന്നതാണ്. കൂടാതെ മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌തും ‘കിടിലം’ എപ്പിസോഡുകൾ ആസ്വദിക്കാം.

Leave a Comment