കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3

കോമഡി സ്റ്റാര്‍സ് സീസണ്‍ 3
Auditions of Most Popular Reality Show – Comedy Stars Season 3

കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ പ്രോമോ അടുത്തിടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്യുകയുണ്ടായി. ഹാസ്യ സാമ്രാജ്യത്തിലെ പുത്തൻ താരങ്ങളാകാൻ നിങ്ങൾക്കുമൊരു സുവർണ്ണാവസരം. വിനോദലോകത്തെ പുതുമയാർന്ന ചരിത്രമെഴുതാൻ ഒരുങ്ങുന്ന കോമഡി സ്റ്റാർസ് സീസൺ 3 ൽ 4 മുതൽ 40 വയസ്സ് വരെയുള്ള കലാകാരന്മാരെയും കലാകാരികളെയും ക്ഷണിക്കുന്നു. വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയ്ക്ക് മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രതിഭാധനരായ ഹാസ്യനടര്‍ ടീമുകളായി തിരിഞ്ഞു കോമിക്ക് സ്‌കിറ്റുകൾ നടത്തുകയും വിധികർത്താക്കള്‍ അവയെ വിലയിരുത്തി മാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. 2013 ഇല്‍ ആരംഭിച്ച ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 അതിന്റെ വിജയികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും. പ്രശസ്ത സിനിമാതാരം ജഗദീഷ് അടക്കമുള്ളവര്‍ വിധികര്‍ത്താക്കള്‍ ആയെതുന്ന പരിപാടിയില്‍ കേരളത്തിലെ മികച്ച ഹാസ്യതാരങ്ങള്‍ പങ്കെടുക്കുന്നു. ടീം ബ്ലാക്ക് & വൈറ്റ്, ടീം പോപ്പി, ടീം ചിരിക്കുടുക്ക, ടീം റോക്ക്, ടീം ലക്കി സ്റ്റാർസ് എന്നിവര്‍ ഈ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയവരാണ്.

പ്രായം – 4 മുതൽ 40 വയസ്സ്
വിശദ വിവരങ്ങള്‍ക്ക് ഏഷ്യാനെറ്റ്‌ ഉടന്‍ തന്നെ പുറത്തു വിടും.

കൂടുതല്‍ വാര്‍ത്തകള്‍
Malayalee From India Streaming Date
മലയാളം ഓടിടി റിലീസ്
മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് – മലയാളം ഓടിടി റിലീസ് പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി ...
SS 9 Relaunch Event
ഏഷ്യാനെറ്റ്‌
കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9
സ്റ്റാർ സിംഗർ സീസൺ 9 – കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്നു വേൾഡ് മ്യൂസിക് ഡേയുടെ ഭാഗമായി ജൂൺ 21 നു കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് ...
27 Years of Vidyasagar
ഏഷ്യാനെറ്റ്‌
സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു
ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” ...

Leave a Comment