കോമഡി സ്റ്റാർസ് സീസൺ 3 ഒക്ടോബര്‍ 2 മുതൽ ഏഷ്യാനെറ്റിൽ

ശനി , ഞായർ രാത്രി 9 മണിക്ക് കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

കോമഡി സ്റ്റാർസ് സീസൺ 3
Season 3 Asianet Comedy Stars

മലയാളചലചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി , ടിനി ടോം എന്നിവർക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം റായ് ലക്ഷ്മിയും ചേർന്ന് ഭദ്രദീപം കൊളുത്തി കോമഡിസ്റ്റാർസ് സീസൺ 3 യ്ക്ക് ആരംഭംകുറിച്ചു. സജു നവോദയ , നോബി , സാജൻ പള്ളുരുത്തി , ബിജു കുട്ടൻ തുടങ്ങി നിരവധി ഹാസ്യതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളം കോമഡി പരിപാടികള്‍

വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയിൽ പോരാട്ടത്തിനായി എത്തുന്നത്. വിവിധ എപ്പിസോഡുകളിലായി ചലച്ചിത്രരംഗത്തെ പ്രമുഖർ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റേഴ്സിന്റെ വേദിയിൽ എത്തും . കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ഒക്ടോബര്‍ 2 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Asianet Channel Latest Programs
Asianet Channel Latest Programs

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *