എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


വവ്വാൽ ടൈറ്റിൽ പോസ്റ്റർ റിലീസായി

Vavvaal

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “വവ്വാൽ ” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ന്റെ ഛായാഗ്രഹണം മനോജ് എം ജെം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്. താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. … Read more

ശ്രദ്ധേയമായി ‘അയ്യയ്യേ നിർമ്മലേ.. ; ആരാണ് നിർമ്മല ??? സെന്ന ഹെഗ്ഡെയുടെ അവിഹിതത്തിലെ ആദ്യഗാനം പുറത്തിറങ്ങി.

Ayyaye Nirmale Song Lyrics

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ‘തിങ്കളാഴ്ച നിശ്ചയം’ ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സിനിമയാണ്. അതേ ഴോണറിൽ മറ്റൊരു ചിത്രവുമായി വീണ്ടും എത്തുകയാണ് സെന്ന ഹെഗ്ഡെ. ഒക്ടോബർ 10ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ‘അവിഹിതം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ശ്രീരാഗ് സജിയാണ് സംഗീതം നൽകിയിരിക്കുന്നത്. ‘അയ്യയ്യേ നിർമ്മലേ..’ എന്ന വരികളിലൂടെ മുൻപോട്ടു പോകുന്ന ഗാനം സിയ ഉൽ ഹഖ് , ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ ഒരു സ്ത്രീയുടെ … Read more

ഫെമിനിച്ചി ഫാത്തിമ ട്രെയ്‌ലർ പുറത്ത് , അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം

Feminichi Fathima Trailer

ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ഏറ്റവും പുതിയ മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ ട്രെയിലര്‍ പുറത്ത് ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഫാത്തിമ എന്ന് പേരുള്ള … Read more

ടെലികാസ്റ്റിന് മുൻപ് ബിഗ് ബോസ് വിവരങ്ങൾ ചോർന്നുവിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മോഹൻലാൽ

Mohanlal About Bigg Boss Season 7 Malayalam

കാത്തിരിപ്പിന്റെ രസം നമുക്ക് കളയാതിരിക്കാം , ബിഗ് ബോസ് മലയാളം സീസൺ 7 ബിഗ് ബോസ് മലയാളം സീസൺ 7 എപ്പിസോഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ വിവരങ്ങൾ — ടെലികാസ്റ്റിന് മുൻപായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചോർന്നുവിടുന്നുവെന്ന ആരോപണത്തെ തുടർന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ കടുത്ത മുന്നറിയിപ്പ് നൽകി. വീക്കെൻഡ് എപ്പിസോഡിന് മുന്നോടിയായി പുറത്തിറങ്ങിയ പ്രൊമോയിലാണ് മോഹൻലാൽ ഈ പ്രതികരണം രേഖപ്പെടുത്തിയത്. “ഒരു സസ്പെൻസ് ത്രില്ലർ മൂവി കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വിളിച്ച് പറഞ്ഞ് … Read more

തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി

The Pet Detective Movie Poster

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്. സംവിധായകൻ പ്രനീഷ് … Read more

നിഖില വിമലിൻ്റെ പെണ്ണ് കേസ് നവംബറിൽ പ്രദർശനത്തിനെത്തുന്നു

Malayalam Movie Pennu Case

പ്രശസ്ത താരങ്ങളായ നിഖില വിമൽ,അജു വർഗ്ഗീസ്,ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന “പെണ്ണ് കേസ് ” നവംബറിൽ പ്രദർശനത്തിനെത്തുന്നു. ബാല,ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്,കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി,ആമി, സന്ധ്യാ മനോജ്, അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി … Read more

ജോസ് ആലുക്കാസ് – ഗാര്‍ഡന്‍ വരേലി മിസ് സൗത്ത് ഇന്ത്യ 2025 വിജയി ലിസ് ജെയ്‌മോൻ ജേക്കബ്

Miss South India 2025 Winner

ഒന്നാം റണ്ണർഅപ്പ്: അശ്വര്യ ഉല്ലാസ് , രണ്ടാം റണ്ണർഅപ്പ്: റിയ സുനിൽ ലിസ് ജെയ്‌മോൻ ജേക്കബ്, മിസ് സൗത്ത് ഇന്ത്യ 2025 വിജയി ശനിയാഴ്ച ബാഗ്ലൂരില്‍ നടന്ന മിസ്സ് സൗത്ത് ഇന്ത്യ 23 മത് എഡിഷനില്‍ ആണ് 22 പേരില്‍ ഈ മൂന്ന് പേര്‍ ആദ്യ സ്ഥാനത്ത് എത്തിയത്. മലയാളിയായ അര്‍ച്ചന രവി ആയിരുന്നു ഇത്തവണ് മിസ്സ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിച്ചത്. നേരത്തേ കൊച്ചിയില്‍ നടന്ന പ്രലിംസ് മത്സരങ്ങള്‍ക്കിടെ കാരുണ്യ പ്രവര്‍ത്തികള്‍ക്കു 25 ലക്ഷം രൂപയുടെ … Read more

ദി കോമ്രേഡ് , ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

The Comrade Malayalam Movie

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം “ദി കോമ്രേഡ്” ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വച്ചു ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ … Read more

സൂപ്പർ സ്റ്റാർ കരൺ ചന്ദ് ആയി ബിബിൻ പെരുമ്പിള്ളി; “ആശാൻ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

Aashaan Malayalam Movie

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’യിൽ ശ്രദ്ധേയമായ വേഷത്തിൽ … Read more

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്”; ആഗോള റിലീസ് നവംബർ 7 ന്

Rashmika Mandanna Movie The Girlfriend

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ … Read more

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായ” തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ” ട്രെയിലർ

Theatre The Myth of Reality Trailer

ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി‘ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു ഒരുക്കുന്ന ഈ ചിത്രത്തിൽ റിമാ കല്ലിങ്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “തിയേറ്റർ”. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ … Read more