മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 എപ്പിസോഡുകൾ പിന്നിടുന്നു. ‘ചിരിയുടെ അവതാരങ്ങൾ വീണ്ടുമെത്തുന്നു’ എന്ന വാചകത്തോട് പൂർണ്ണമായും നീതി പുലർത്തിയ രണ്ടാം സീസൺ, മലയാളികൾ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. പൊട്ടിച്ചിരി ഒരു ആഘോഷമാക്കി മാറ്റിയ നിരവധി എപ്പിസോഡുകളാണ് രണ്ടാം സീസണിലും പ്രേക്ഷകർക്ക് വിരുന്നൊരുക്കിയത്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
കേരളത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള സാധാരണക്കാരായ നിരവധി ഹാസ്യപ്രതിഭകളാണ് ബംബർ ചിരിവേദിയുടെ രണ്ടാം സീസണിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. കോമഡിയിലെ ടൈമിംഗ് കൊണ്ടും, കൗണ്ടറിലെ വൈവിധ്യം കൊണ്ടും ഈ പ്രകടനങ്ങൾ പ്രേക്ഷകരെ അതിശയിപ്പിച്ചു. 50 ലക്ഷത്തിലധികം സമ്മാനതുക, രണ്ടാം സീസണിലെ മത്സരാർത്ഥികൾക്കായി ഇതുവരെ നൽകി കഴിഞ്ഞു.
നൂറാം എപ്പിസോഡിൽ നിരവധി ബംബർ പ്രകടനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിലൂടെ പ്രേക്ഷകർക്ക് ഈ എപ്പിസോഡ് ആസ്വദിക്കാവുന്നതാണ്. കൂടാതെ മനോരമമാക്സ് ഡൗൺലോഡ് ചെയ്‌തും ചിരിയുടെ ഈ ആഘോഷത്തിനൊപ്പം ചേരാം.
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More