ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി ( PWD )
വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കിൽ അവസാനിച്ചു പോകുന്ന ഒരു നിയമം വന്നാലുള്ള അവസ്ഥയെന്തായിരിക്കും? ഒന്ന് ഡിവോഴ്സ് ഇല്ലാതാകും. മറ്റൊന്ന് അതുവഴി കുടുംബ സങ്കൽപ്പങ്ങളും ഇല്ലാതാകും.
പി ഡബ്ല്യു ഡി ( PWD -Proposal Wedding Divorce) എന്ന ചിത്രത്തിൻ്റെ വിഷയം ചിത്രത്തിലെ നായികാ കഥാപാത്രം ഒരു ഡയലോഗായി ട്രയിലറിൽ പറയുന്നുണ്ട്. “നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യു ചെയ്യാം “.
ഇത്തരം ഒരു ആശയം സിനിമയിലൂടെ ആളുകളിലേക്ക് എത്തിക്കാനുള്ള സമകാലീന തന്ത്രമായി മറ്റൊരു കഥാപാത്രം പറയുന്നത്, “കണ്ടില്ലേൽ കുത്തികൊല്ലും എന്ന രീതിക്കുള്ള പ്രൊമോഷൻ ചെയ്യും”. മോശം സിനിമകളെ പ്രൊമോഷൻ നടത്തി ഹൈപ്പ് ഉണ്ടാക്കി പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്ന രീതിയെ ട്രോള് ചെയ്യുന്നതായി കണ്ടാലും പി ഡബ്ല്യു ഡി മുന്നോട്ടു വെയ്ക്കുന്ന പ്രകോപനപരമായ ആശയത്തെ ആളുകളിലേക്കെത്തിക്കാനും ആ മാർക്കറ്റിംഗ് തന്ത്രത്തിന് കഴിയും.
ഒരു ഓഫ്ബീറ്റ് ചിത്രത്തിൻ്റെ പാത പിന്തുടരാതെ തികച്ചും കളർഫുൾ ലൗഡ് സ്റ്റൈലിഷ് മ്യൂസിക് ചെയ്തുള്ള മേക്കിംഗ് രീതിയാണ് ട്രയിലറിൽ കാണുന്നത്.
സിദ്ധാർത്ഥ പ്രദീപാണ് മ്യൂസിക് ഡയറക്ടർ. ശ്യാം ശശിധരൻ എഡിറ്ററും നാഷണൽ അവാർഡുവിന്നർ സിനോയ് ജോസഫ് സൗണ്ട് ഡിസൈനും മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് വിന്നർ ലിജു പ്രഭാകർ കളറിംഗും നിർവ്വഹിച്ചിരിക്കുന്നു. പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ളാവും ആണ് കഥാപരിസരം.കോൺവർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ജോണറാണ് പി ഡബ്ല്യു ഡി സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് തയ്യാറാകുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പി ഡബ്ല്യു ഡി മുന്നോട്ടു വെയ്ക്കുന്ന ആശയം പലരിലും കൗതുകം ജനിപ്പിച്ചേക്കാം. മതപരമായും അല്ലാതെയും വിവാഹബന്ധത്തെ ജീവിതകാല ഉടമ്പടിയായി കാണുന്ന ബഹുഭൂരിപക്ഷത്തിൻ്റെ ചിന്തകളും അഭിപ്രായങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും തെറ്റായ അർത്ഥങ്ങൾ പറയുന്ന ഒരു സിനിമ ആവില്ല പി ഡബ്ല്യു ഡി എന്നും ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെടുന്നു.
ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിലാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More