പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസായ മാസ്റ്റർപീസ്– ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ പിണക്കങ്ങളായി മാറുന്നു. പരസ്പരം എതിർക്കുന്നവർ പ്രതീക്ഷിക്കാതെ ഒരുമിക്കുന്നു .
ഈ സീരിസിലെ കലുഷിതമായ കലഹങ്ങൾ പോലും പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറെ തലങ്ങളിൽ എത്തിക്കുന്നു. നിത്യ മേനോൻ , ഷറഫുദീൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരുൾപ്പെടെയുള്ള നിരവധി മികച്ച അഭിനേതാക്കളും ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് “മാസ്റ്റർ പീസ്” ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് എൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ നിർമ്മിച്ചിരിക്കുന്നത് മാത്യു ജോർജാണ്. “മാസ്റ്റർ പീസ്” , മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാകും, ഫാമിലി – കോമഡി ഡ്രാമ “മാസ്റ്റർപീസ്” ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു.
ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്പോര്ട്സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി കണ്ടന്റുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. 8 ഭാഷകളിലായി ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഡിസ്നി+ഹോട്ട്സ്റ്റാറിലുള്ളത്
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More