മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം
ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക ശാരി, ‘ഗായത്രീദേവി എൻ്റെ അമ്മ‘ എന്ന മെഗാ പരമ്പരയിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു അമ്മയുടെയും മകൻ്റെയും ശക്‌തമായ ആത്മബന്ധമാണ് പരമ്പരയുടെ കാതൽ.
ശാരിയോടൊപ്പം മകനായി എത്തുന്നത് യുവതാരം നുബിൻ ആണ്. കൂടാതെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരരായ നിരവധി അഭിനേതാക്കളും പരമ്പരയിൽ അണിനിരക്കുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത
താരങ്ങള്‍/കഥാപാത്രങ്ങള്‍
ശാരി – ഗായത്രി ദേവി
നൂബിൻ – അഭിഷേക്
ആക്ഷ് – അഭിഷേക് (ബാല്യം )
തുനിഷ്യ – ദേവബാല
സംസ്കൃതി ഷേണായി –
വി കെ ബൈജു – ജയറാം
രശ്മി ബോബൻ – വസുധ
ജയറാം (വികെ ബൈജു ) എന്ന വ്യക്‌തി, ബിസിനസിലും വ്യക്തി ജീവിതത്തിലും തകർച്ചകൾ നേരിടുന്നതിൻ്റെ പേരിൽ, ഭാര്യയായ ഗായത്രീദേവിയെ നിരന്തരം ഉപദ്രവിക്കുന്നു. അഭിഷേക് എന്ന അവരുടെ മകന് ഒരേയൊരു ജീവിതലക്ഷ്യമേ ഉള്ളൂ.
അമ്മയെ ഈ ക്രൂരതയിൽ നിന്നും രക്ഷിക്കുക, മിച്ചപ്പെട്ട ജീവിതസാഹചര്യം നൽകുക. അങ്ങനെ, ജയറാമിൽ നിന്നും രക്ഷപ്പെട്ട്, പുതിയ ജീവിതം ആരംഭിക്കുന്ന അഭിഷേക് – ഗായത്രീദേവി എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു.
ജൂലൈ 22 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്ന ഈ പരമ്പര, ടിവിയിൽ എല്ലാ ദിവസവും രാത്രി 7:30ന് പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. കൂടാതെ എപ്പോൾ വേണമെങ്കിലും മനോരമമാക്‌സിലും പരമ്പര സ്ട്രീം ചെയ്യാവുന്നതാണ്.
കൂടാതെ കാണാതെ പോയ എപ്പിസോഡുകളും മനോരമമാക്‌സിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം. മലയാളികളുടെ മനസ്സ് കീഴടക്കാൻ ഒരുങ്ങുന്ന ഈ പരമ്പര മറക്കാതെ കാണുക.
Basil Joseph and Ananthu S നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്.…
Mumbai International Film Festival ഉണ്ണി കെ ആർ സംവിധാനം ചെയ്ത "എ പ്രഗ്നന്റ് വിഡോ" എന്ന ചിത്രം മുംബ…
Meesha On Prime Video ആശയക്കുഴപ്പം യാഥാർത്ഥ്യമാണ് - ഇന്ത്യയിലുടനീളം മീശ ഹൃദയങ്ങൾ കീഴടക്കുകയും സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നു! ആമസോൺ…
Vrusshabha Teaser Date മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ…
Highest Ticket Sales For a Malayalam Film Via BMS ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം…
The Late Kunjappa കണ്ണൂര് കഫേ യുടെ ബാനറില് ഷിജിത്ത് കല്യാടന് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'…
This website uses cookies.
Read More