ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 , 100 എപ്പിസോഡുകൾ പിന്നിടുന്നു – ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക്

ബംബർ ചിരിവിരുന്നിൻ്റെ രണ്ടാം വരവ് നൂറാം എപ്പിസോഡിലേക്ക്! – ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2

ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2
Oru Chiri Iru Chiri Bumper Chiri 2

മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 എപ്പിസോഡുകൾ പിന്നിടുന്നു. ‘ചിരിയുടെ അവതാരങ്ങൾ വീണ്ടുമെത്തുന്നു’ എന്ന വാചകത്തോട് പൂർണ്ണമായും നീതി പുലർത്തിയ രണ്ടാം സീസൺ, മലയാളികൾ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. പൊട്ടിച്ചിരി ഒരു ആഘോഷമാക്കി മാറ്റിയ നിരവധി എപ്പിസോഡുകളാണ് രണ്ടാം സീസണിലും പ്രേക്ഷകർക്ക് വിരുന്നൊരുക്കിയത്.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

  • കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്

ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2

കേരളത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള സാധാരണക്കാരായ നിരവധി ഹാസ്യപ്രതിഭകളാണ് ബംബർ ചിരിവേദിയുടെ രണ്ടാം സീസണിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. കോമഡിയിലെ ടൈമിംഗ് കൊണ്ടും, കൗണ്ടറിലെ വൈവിധ്യം കൊണ്ടും ഈ പ്രകടനങ്ങൾ പ്രേക്ഷകരെ അതിശയിപ്പിച്ചു. 50 ലക്ഷത്തിലധികം സമ്മാനതുക, രണ്ടാം സീസണിലെ മത്സരാർത്ഥികൾക്കായി ഇതുവരെ നൽകി കഴിഞ്ഞു.

മഴവിൽ മനോരമ

നൂറാം എപ്പിസോഡിൽ നിരവധി ബംബർ പ്രകടനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിലൂടെ പ്രേക്ഷകർക്ക് ഈ എപ്പിസോഡ് ആസ്വദിക്കാവുന്നതാണ്. കൂടാതെ മനോരമമാക്സ് ഡൗൺലോഡ് ചെയ്‌തും ചിരിയുടെ ഈ ആഘോഷത്തിനൊപ്പം ചേരാം.

Leave a Comment