സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) – പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ്
പ്രമേയം കൊണ്ട് ശക്‌തവും, ആവിഷ്ക്കാരം കൊണ്ട് വ്യത്യസ്‌തവുമായ നിരവധി പരമ്പരകൾ മലയാളികൾക്കായി സമ്മാനിച്ച മഴവിൽ മനോരമയിൽ നിന്നും മറ്റൊരു മെഗാ പരമ്പര ഒരുങ്ങുന്നു. ‘പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര നവംബർ 4 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു. പേര് സൂചിപ്പിക്കും പോലെ തന്നെ ജീവിത സ്വപ്‌നങ്ങളും, പ്രണയവും നിറഞ്ഞ് നിൽക്കുന്ന, വ്യത്യസ്‌തമായ മെഗാ പരമ്പരയായിരിക്കും ‘പൂക്കാലം’.
മനുവും അഞ്ജലിയും രണ്ട് വ്യത്യസ്‌തമായ പ്രണയ ബന്ധങ്ങളിലാണ്. പക്ഷെ കുടുംബത്തിൻ്റെ സമ്മർദ്ദം മൂലം, നിലവിലെ പ്രണയം മറന്ന് കൊണ്ട് അവർ പരസ്‌പരം വിവാഹിതരാകാൻ തീരുമാനിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ പ്രണയജോഡികളായി അഭിനയിച്ച് കൊണ്ട്, അവർ അവരുടെ ജീവിതം മെല്ലെ ആരംഭിക്കുന്നു. തുടർന്ന്, അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ‘പൂക്കാലം’ അവതരിപ്പിക്കുന്നത്. പ്രണയവും, സ്വാഭാവിക നർമ്മങ്ങളും, ഹൃദയസ്‌പർശിയായ നിമിഷങ്ങളും ചേർന്ന ഒരു സമ്പൂർണ്ണ പരമ്പരയാണ് ‘പൂക്കാലം‘
സൽമാൻ എന്ന യുവ നടനാണ് മനു ആയി മിനിസ്‌ക്രീനിൽ എത്തുന്നത്. അഞ്ജലി ആയി സൈനാഭും, സ്നേഹ എന്ന കഥാപാത്രമായി പാർവതിയും വേഷമിടുന്നു. ഇവരെ കൂടാതെ നിരവധി പ്രേക്ഷക പ്രിയ താരങ്ങളും പരമ്പരയിൽ ഒന്നിക്കുന്നു.
നവംബർ 4 മുതൽ തിങ്കൾ – ശനി രാത്രി 7:30 ന് മഴവിൽ മനോരമയിൽ ‘പൂക്കാലം’ ആസ്വദിക്കാവുന്നതാണ്.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More