എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024 ഓഗസ്റ്റ് 20ന് അങ്കമാലി ആഡ്‍ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Mazhavil Entertainment Awards Event

മഴവിൽ മനോരമയും താരസംഘടന അമ്മയും ഒരുക്കുന്ന മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024

മഴവിൽ മനോരമയും താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായൊരുക്കുന്ന താരനിശയില്‍ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, പ്രിത്വിരാജ്, ജയറാം, ദുൽക്കർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, നസ്ലെൻ , ഉണ്ണി മുകുന്ദൻ , മഹിമ നമ്പ്യാർ , ആന്റണി പെപ്പെ, ഉർവശി,മഞ്ജു വാരിയർ, അനശ്വര രാജൻ, മമിതാ ബൈജു തുടങ്ങി മലയാള സിനിമയിലെ നൂറോളം പ്രധാന താരങ്ങൾ അണിനിരക്കും.

മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024

മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും വലിയ ആഘോഷമായിരിക്കും അവാര്‍ഡ് നൈറ്റ്. പ്രശസ്ത സിനിമ താരം ഇടവേള ബാബുവാണ് താരനിശയുടെ സംവിധായകൻ.

മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024 പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസത്തിന് നീക്കി വയ്ക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖ് അറിയിച്ചു.

ടിക്കറ്റുകള്‍ക്ക്

Mazhavil Entertainment Awards Tickets

പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ ഒരുവേദിയില്‍ കാണാനുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. കോഹിനൂർ (₹40,000 – 2 പേർക്ക്), ഡയമണ്ട് (₹4,000), എമറാൾഡ്‌ (₹2,000), പേൾ (₹1,000) എന്നീ വിഭാഗങ്ങളില്‍ ടിക്കറ്റ് സ്വന്തമാക്കാം. Quickerala.com വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും.

Mazhavil Entertainment Awards 2024 Tickets Purchase Link – https://www.quickerala.com/events/mazhavil-entertainment-awards-2024/11

2018 ൽ ആരംഭിച്ച മഴവിൽ എന്‍റർടെയ്ൻമെന്‍റ് അവാർഡ്‌സ്, ചുരുങ്ങിയ കാലം കൊണ്ട് വമ്പിച്ച ജനപ്രീതി നേടിയെടുത്തു. പോയ വർഷങ്ങളിൽ ഒരു കോടിയിലേറെ ടെലിവിഷൻ പ്രേക്ഷകരെയാണ് അവാര്‍ഡ് ഷോ സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുകോടിയിലേറെ പേര്‍ ഷോ കണ്ടു. മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ആഘോഷമായി മഴവില്‍ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് മാറിക്കഴിഞ്ഞു www.quickerala.com സന്ദർശിക്കൂ, ഓഗസ്റ്റ് 20 നു നടക്കുന്ന താരനിശയുടെ ടിക്കറ്റുകൾ സ്വന്തമാക്കൂ. പരിമിതമായ ടിക്കറ്റുകൾ മാത്രം.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…

3 ആഴ്ചകൾ ago

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…

4 ആഴ്ചകൾ ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…

1 മാസം ago

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…

1 മാസം ago

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More