എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക.

മഴവിൽ മനോരമ ചാനലില്‍ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024-ൻ്റെ സംപ്രേക്ഷണം സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ ആരംഭിക്കുന്നു. 2018-ൽ ആരംഭിച്ചതു മുതൽ ജനകീയമായി മാറിയ പുരസ്‌കാര വേദിയാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ്. പ്രതിവർഷം 1 കോടിയിലധികം ടെലിവിഷൻ കാഴ്ചക്കാരെയും 5 കോടിയിലധികം സോഷ്യൽ മീഡിയ കാഴ്ചക്കാരെയും ഈ അവാർഡ്‌സ് ഷോ ആകർഷിക്കുന്നു.

Advertisements
Winners Of Mazhavil Entertainment Awards

പോയ വർഷങ്ങളെക്കാൾ പ്രൗഢിയോടെയാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ധ്യാൻ ശ്രീനിവാസൻ, ഹണി റോസ്, മോഹൻലാൽ തുടങ്ങി നൂറിലധികം ജനപ്രിയ താരങ്ങൾ ആവേശകരമായ പ്രകടനങ്ങളുമായി ഈ വർഷം വേദിയിലെത്തുന്നു. രസകരമായ സ്‌കിറ്റുകളും, ചടുലമായ നൃത്ത പ്രകടനങ്ങളും, മനസ്സ് നിറക്കുന്ന സംഗീതവും നിറഞ്ഞു നിൽക്കുന്ന അവാർഡ്‌സ് ഷോ, ഒരു സമ്പൂർണ്ണ എൻ്റർടെയ്നർ ആയിരിക്കും.

വിജയികള്‍

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാർ, തൻ്റെ അപകടത്തിന് ശേഷം പങ്കെടുക്കുന്ന ആദ്യത്തെ അവാർഡ് ദാന ചടങ്ങാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024. കൂടാതെ മലയാള സിനിമയിലെ പ്രഗത്ഭർക്ക്, സവിശേഷമായ നിരവധി പുരസ്‌കാരങ്ങൾ വേദിയിൽ സമ്മാനിക്കുന്നു. മമ്മൂട്ടി – എൻ്റർടെയ്‌നർ ഓഫ് ദി ഇയർ – നടൻ, ഊർവശി – മാസ്റ്റർ എൻ്റർടെയ്‌നർ – ആക്ടർ, ഷീല – എവർഗ്രീൻ എൻ്റർടെയ്‌നർ, പൃഥ്വിരാജ് – എൻ്റർടെയ്‌നർ ഓഫ് ദ ഇയർ – വേർസറ്റയിൽ, ബ്ലെസ്സി – എൻ്റർടെയ്‌നർ ഓഫ് ദി ഇയർ – ഡയറക്ടർ, സത്യൻ അന്തിക്കാട് മാസ്റ്റർ എൻ്റർടെയ്നർ – ഡയറക്ടർ തുടങ്ങിയവയാണ് പ്രധാന അവാർഡുകൾ.

Mazhavil Entertainment Awards 2024 Winners

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

2 മണിക്കൂറുകൾ ago

കാക്കി സർക്കസ് ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…

2 ആഴ്ചകൾ ago

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…

3 ആഴ്ചകൾ ago

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…

4 ആഴ്ചകൾ ago

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…

4 ആഴ്ചകൾ ago

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More