ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ്

Bigg Boss Online Voting Through Hotstar App
Bigg Boss Online Voting Through Hotstar App

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 അതിന്‍റെ പരിസമാപ്തിയിലേക്ക് ജൂണ്‍ 16 ന് എത്തുകയാണ്. സീസണ്‍ 6 ഗ്രാന്‍ഡ്‌ ഫിനാലെ ഏഷ്യാനെറ്റ്‌ ഞായര്‍, ജൂണ്‍ 16 വൈകുന്നേരം 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യും. ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള വോട്ട് മാത്രമാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന മത്സരാർഥികളെ സഹായിക്കുക. പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാര്ഥികളുമായ നോബി , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവർ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ പങ്കെടുക്കും.

പ്രതാപ് , ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ് ഫിനായുടെ മാറ്റ് കൂട്ടും

ബിഗ്ഗ് ബോസ് മലയാളം വോട്ടിംഗ്

ഇതിനായി ഹോട്ട്സ്റ്റാർ ആപ്പ് ഓപ്പൺ ചെയ്ത ശേഷം Bigg Boss എന്ന് ടൈപ്പ് ചെയ്യുക, ഇതിനായി നിങ്ങളുടെ ഫോണില്‍ ഹോട്ട് സ്റ്റാർ ഇന്‍സ്റ്റാള്‍ ചെയ്യുക.

അതിൽ കാണുന്ന വോട്ട് ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന മത്സരാർഥികളിൽ ആർക്കാണോ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത് , അവരുടെ ഫോട്ടോ ടാപ് ചെയത് done ബട്ടൺ അമർത്തുക, ഒരാൾക്ക് ദിവസേന ഒരു വോട്ട് ചെയ്യാനുള്ള അവസരം ആണുള്ളത് . Third പാർട്ടി സൈറ്റുകളിൽ ചെയ്യുന്ന വോട്ടുകൾ ബിഗ് ബോസ് വോട്ടിംഗിൽ പ്രതിഫലിക്കില്ല.

ജാനകിയുടെയും അഭിയുടെയും വീട്, ജൂൺ 17 മുതൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ആരംഭിക്കുന്നു. ജൂൺ 17 മുതൽ രാത്രി 7 മണിക്ക് സാന്ത്വനം സീസണ്‍ 2 (സാന്ത്വനം 2 ) സീരിയല്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നു.

Asianet Serial Swanthwanam 2
Asianet Serial Swanthwanam 2

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment