മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneമലയാളം ഓടിടി റിലീസ്
Advertisements

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് – സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ

Malayalee From India Movie On SonyLIV
Malayalee From India Movie On SonyLIV

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ ഓടിടി റിലീസ്, ജൂലൈ മുതല്‍ സോണി ലിവില്‍. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയാണ് സോണി ലിവ് ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള സിനിമ.

ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്‌ത മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദ് ആണ് . മാജിക് ഫ്രെയിംസ് ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തില്‍ നിവിൻ പോളി , അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ , ദീപക് ജേത്തി , ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisements

ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോൻ, ആസിഫ് അലി , മിയ ജോർജ്ജ് അഭിനയിച്ച തലവന്‍ സിനിമയാണ് സോണി ലിവ് ഓടിടി റൈറ്റ്സ് സ്വന്തമാക്കിയ മറ്റൊരു ചിത്രം.

മലയാളം ഓടിടി റിലീസുകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓൺലൈനിൽ എപ്പോൾ, എവിടെ കാണാം?

സോണി ലിവ് ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി, ജൂലൈ മുതൽ ചിത്രം ഓൺലൈനിൽ ലഭ്യമാകും.

സോണി ലിവ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ മലയാളം സിനിമകൾ ഏതൊക്കെയാണ്?

വർഷങ്ങൾക്ക് ശേഷം, ഭ്രമയുഗം, ചാവേർ, 18+, ആയിരത്തൊന്ന് നുണകൾ, 2018, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷപ്രേതം, ക്രിസ്റ്റി എന്നിവയാണ് ഏറ്റവും പുതിയ റിലീസുകൾ. സൗദി വെള്ളക്ക, റോയ്, അപ്പൻ, ഈശോ, സുന്ദരി ഗാർഡൻസ്, ഗാർഗി, ആവാസവ്യൂഹം, അന്താക്ഷരി, സല്യൂട്ട്, അജഗജാന്തരം, ഭൂതകാലം, , മധുരം, തിങ്കളാഴ്ച്ച നിശ്ചയം, കാണെക്കാണേ , ചുരുളി എന്നിവയും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.

Sony LIV OTT Releases
Sony LIV OTT Releases
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *