ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneമലയാളം ഓടിടി റിലീസ്
Advertisements

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു

Jananam 1947 Pranayam Thudarunnu OTT Release
Jananam 1947 Pranayam Thudarunnu OTT Release

സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുത്തൻ സിനിമ “ജനനം: 1947 പ്രണയം തുടരുന്നു…” മനോരമമാക്‌സിൽ ജൂൺ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലീല സൈമൺ, കോഴിക്കോട് ജയരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഇവരെ കൂടാതെ അനു സിതാര, ദീപക് പറമ്പോൾ, പോളി വത്സൻ, കൃഷ്ണ പ്രഭ തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അഭിജിത് അശോകനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മലയാളം ഓടിടി റിലീസ്

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ സ്ത്രീയാണ് ഗൗരി. വൃദ്ധസദനത്തിൽ കഴിയുന്ന അവർ, കെയർ ടേക്കറായ ശിവനുമായി അടുപ്പത്തിലാകുന്നു. അവരുടെ വ്യത്യസ്‌തമായ പ്രണയ യാത്രയാണ് “ജനനം: 1947 പ്രണയം തുടരുന്നു…”. സ്വാഭാവികമായ അഭിനയം കൊണ്ടും, വ്യത്യസ്‌തമായ പ്രമേയം കൊണ്ടും സിനിമപ്രേമികളുടെയും, നിരൂപകരുടെയും ഏറെ പ്രശംസ പിടിച്ച് പറ്റിയ ചിത്രമാണ് “ജനനം: 1947 പ്രണയം തുടരുന്നു…” മലയാള സിനിമയിൽ വിരളമായി മാത്രം കൈകാര്യം ചെയ്യുന്ന വിഷയം, കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നാടൻ പശ്ചാത്തലത്തിലുള്ള രസകരമായ ഗാനങ്ങൾ ചിത്രത്തിലുണ്ട്.

Advertisements

മനോരമമാക്‌സ്

“ജനനം: 1947 പ്രണയം തുടരുന്നു…” കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Jananam 1947 Pranayam Thudarunnu Streaming Date
Jananam 1947 Pranayam Thudarunnu Streaming Date

ഓഡിഷൻ അലർട്ട് – ഉടൻ പണം സീസൺ 5 മലയാളം ഗെയിം ഷോയുടെ ഓഡിഷൻ തൃശ്ശൂരിലും (ജൂൺ 15) കോട്ടയത്തും (ജൂൺ 16) നടത്തുന്നു.

ജൂൺ 15 – തൃശൂർ 08:00 AM മുതൽ – മലയാള മനോരമ തൃശൂർ
ജൂൺ 16 – കോട്ടയം 08:00 AM മുതൽ – മലയാള മനോരമ കോട്ടയം

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *