ഏഷ്യാനെറ്റ്‌ ഓണം 2022 സിനിമകള്‍, പ്രത്യേക പരിപാടികള്‍ – ഓണരുചിമേളം, കുക്ക് വിത്ത് കോമഡി

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് – ഓണം 2022

ഏഷ്യാനെറ്റ്‌ ഓണം 2022 സിനിമകള്‍
Asianet Onam 2022 Shows

അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , സ്റ്റാർട്ട് മ്യൂസിക് , അടി മോനെ ബസ്സർ , പ്രശസ്തതാരങ്ങൾ അണിനിരക്കുന്ന ഓണപരിപാടികൾ , സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

സെപ്തംബര്‍ 7 – ഉത്രാട ദിനം

സെപ്തംബര്‍ 7 ഉത്രാടദിനത്തിൽ രാവിലെ 8.30 ന് പ്രശസ്തചലച്ചിത്രതാരങ്ങൾ ഓണവിഭവങ്ങളും പുതിയരുചിക്കൂട്ടുകളുമായി ” ഓണരുചിമേളം ” ഉം 8.55 ന് ഓണവിഭവങ്ങളിലെ പൊടികൈകളുമായി ” ഓണകലവറയും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . തുടർന്ന് ഉച്ചക്ക് 12.30 ന് പ്രശസ്തചലച്ചിത്രതാരം കനിഹയും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ഒരുമിക്കുന്ന ഹാസ്യവും പാചകവും നിറഞ്ഞ ” കുക്ക് വിത്ത് കോമഡി ” യുടെ ആദ്യഭാഗവും ഉച്ചതിരിഞ്ഞു 1.30 ന് കുട്ടികളും മജീഷ്യൻ മുതുകാടും ഗായിക മഞ്ജരിയും ചേർന്നുള്ള ഓണക്കളികളും ഓണപ്പാട്ടുകളും ഓണവിശേഷങ്ങളും പിന്നെ മാജിക്കും ചേർന്ന ” ഓണത്തപ്പനും കുട്ടിയോളും ” ഉം 2.30 ന് രമേശ് പിഷാരടിയും കോമഡി താരങ്ങളും ഒരുമിക്കുന്ന ” പിഷാരടിയും താരങ്ങളും ” ഉം രാത്രി 7 മണി മുതൽ 8 മണി വരെ ജനപ്രിയപരമ്പരകളായ സാന്ത്വനവും ‘അമ്മ അറിയാതെയും സംപ്രേക്ഷണം ചെയ്യുന്നു.

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ മോഹൻ ലാൽ ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്” രാവിലെ 9 മണിക്കും , മഞ്ജു വാര്യർ – ബിജു മേനോൻ മൂവി ” ലളിതം സുന്ദരം ” വൈകുന്നേരം 4 മണിക്കും , ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ മമ്മൂട്ടി ചിത്രം ” ഭീഷ്മ പർവ്വം ” രാത്രി 8 മണിക്കും പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നു.

സെപ്തംബര്‍ 8 തിരുവോണദിനം

രാവിലെ 8.30 ന് ജനപ്രിയതാരങ്ങൾ ഓണവിഭവങ്ങളുമായി എത്തുന്ന ” ഓണരുചിമേളവും ” . 8.55 ന് പുതിയരുചിക്കൂട്ടുകളുമായി ” ഓണകലവറയും ” ഉച്ചക്ക് 12.30 ന് ഹാസ്യത്തിൽ പൊതിഞ്ഞ കുക്കറി ഷോ ” കുക്ക് വിത്ത് കോമഡിയുടെ ” അവസാനഭാഗവും വൈകുന്നേരം 5.30 ന് പ്രശസ്ത ചലച്ചിത്രതാരം സൂരജ് വെഞ്ഞാറമൂടും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ചലച്ചിത്രതാരങ്ങളും ഒന്നിക്കുന്ന ഓണാഘോഷം ” ഓണപ്പൂരം നാലാം പൂക്കളം ” ഉം സംപ്രേക്ഷണം ചെയ്യുന്നു . കൂടാതെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ , ദര്ശന തുടങ്ങിയവർ അഭിനയിച്ച ” ഹൃദയം ” രാവിലെ 9 മണിക്കും ഇന്ത്യയിൽ ആകെ തരംഗമായി പടർന്ന രാജമൗലി അണിയിച്ചൊരുക്കിയ ” ആർ ആർ ആർ ” ഉച്ചക്ക് 1.30 നും മോഹൻലാൽ , പൃഥ്വിരാജ് , മീന , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , കനിഹ തുടങ്ങിയവർ കഥാപാത്രങ്ങളായ ” ബ്രോ ഡാഡി ” രാത്രി 7 മണിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

കൂടാതെ ഓഗസ്റ്റ് 30 മുതൽ സെപ്തംബര്‍ 6 വരെ രാവിലെ 11 മണിക്ക് പ്രശസ്തതാരങ്ങളുടെ കുക്കറി ഷോ ” ഓണരുചിമേളവും ” 11.25 ന് ഓണകാലവറയും , നിരവധി ഓണപരിപാടികളും ടെലിഫിലിമുകളും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും സംഗീത വിരുന്നുകളും സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment