ഓണം 2022 സിനിമകള്‍ ഏഷ്യാനെറ്റ് – ഭീഷ്മ പർവ്വം, ബ്രോ ഡാഡി, ലളിതം സുന്ദരം, ആറാട്ട്

ഏഷ്യാനെറ്റ് ഓണച്ചിത്രങ്ങൾ – മലയാളം ചാനലുകളിലെ ഓണം 2022 സിനിമകള്‍

ഏഷ്യാനെറ്റ് ഓണം 2022 സിനിമകള്‍
Onam 2022 Films Asianet

മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം , പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡി, ബിജു മേനോൻ-മഞ്ജു വാര്യർ മുഖ്യ വേഷങ്ങളിൽ എത്തിയ ലളിതം സുന്ദരം, ആറാട്ട് എന്നിവയാണ് ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഓണം 2022 സിനിമകള്‍.

മിനിസ്ക്രീനിൽ ആദ്യമായ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം “ഭീഷ്മ പർവ്വം“. ഭീഷ്മ പർവ്വം ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് വാങ്ങി, OTT ഏപ്രിൽ 1-ന് Disney+Hotstar ആപ്ലിക്കേഷൻ വഴി റിലീസ് ചെയ്തു. മമ്മൂട്ടി മൈക്കിൾ അഞ്ഞൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഭീഷ്മ പർവ്വം സിനിമയില്‍ സൗബിൻ ഷാഹിര്‍ , ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

ചാനലുകളിലെ ഓണം 2022 സിനിമകള്‍

മിനിസ്ക്രീനിൽ ആദ്യമായ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഫാമിലി എന്റെർടെയ്നർ “ബ്രോ ഡാഡി”

ബ്രോ ഡാഡി
BroDaddy Release Date

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി ഡിസ്‌നി+ഹോട്ട്‌സ്റ്റാർ ആപ്ലിക്കേഷൻ വഴി ജനുവരി 26-ന് ഡിജിറ്റല്‍ റിലീസ് ചെയ്തു. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, കനിഹ, ഉണ്ണി മുകുന്ദൻ, ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബ്രോ ഡാഡി ഏഷ്യാനെറ്റ് ഓണം 2022 സിനിമകളില്‍ പ്രധാനമാണ്.

മിനിസ്ക്രീനിൽ ആദ്യമായ് ബിജു മേനോൻ-മഞ്ജു വാര്യർ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ഫാമിലി ഹിറ്റ് ചിത്രം “ലളിതം സുന്ദരം”

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *