ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ – ലാലോണം നല്ലോണം

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് ഓണം സ്പെഷ്യല്‍സ്

ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍
Avarodoppam Aliyum Achayanum

അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു..പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ നടനവിസ്മയം മോഹൻലാലിൻറെ കലാപ്രകടനങ്ങൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു .

Sufiyum Sujathayum Movie Online
Sufiyum Sujathayum Movie Online

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വിവിധപരിപാടികളുമായി എത്തുന്ന “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ് . രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും “പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന ” അന്താക്ഷരിയും ” , മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുര്‍ഗ , നിഖില വിമൽ , രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാന്സുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ” ലാലോണം നല്ലോണം ” പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

Kilometers and Kilometers Movie Posters
Kilometers and Kilometers Movie Posters

പ്രീമിയര്‍ സിനിമകള്‍

ജനപ്രിയടെലിവിഷൻതാരങ്ങളും ചലച്ചിത്രതാരങ്ങളായ സുധീർ കരമനയും കൈലാഷും കഥാപാത്രങ്ങളായി എത്തുന്ന കുറ്റാന്വേഷണ ടെലിഫിലിം ” അവരോടൊപ്പം അലിയും അച്ചായനും ” സീരിയൽ താരങ്ങളുടെ ഓണവിശേഷങ്ങളും ഓണക്കളികളുമായി ” ഓണപ്പൂരവും ” കോമഡി സ്പെഷ്യൽ പ്രോഗ്രാം ” കോറോണവും ” സൂപ്പർ ഹിറ്റ് പരമ്പരകളുടെ മെഗാ എപ്പിസോഡുകളും ഏഷ്യാനെറ്റ്‌ ഓണം സ്പെഷ്യൽ കോമഡി സ്റ്റേഴ്സും സംപ്രേക്ഷണം ചെയ്യുന്നു .

Padatha Painkili Serial Launch Date
Padatha Painkili Serial Launch Date

മലയാളസിനിമ ചരിത്രത്തിൽ ടെലിവിഷനിൽ റിലീസിനൊരുങ്ങുന്ന ആദ്യചിത്രമായി ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചലച്ചിത്രം ” കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ” ഏഷ്യാനെറ്റിൽ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.. വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്ന “ സൂഫിയും സുജാതയും “ , ദുൽഖർ സൽമാൻ നായകനാകുന്ന “കണ്ണും കണ്ണും കൊള്ളയടിതാൾ “ , കപ്പേള , പെട്രോമാസ് , പെൻഗിനും പൊന്മകൾ വന്താലും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഫോറൻസിക് , ഗീതാഗോവിന്ദം , ട്രാൻസ് എന്നിവയും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Kannum Kannum Kollayadithaal Movie Poster
Kannum Kannum Kollayadithaal Movie Poster

അത്തം മുതൽ തിരുവോണം വരെ ചലച്ചിത്ര താരങ്ങൾ അതിഥികളായി എത്തുന്ന ഓണം കുക്കറി ഷോ ” ഓണരുചിമേളവും “പാഷാണം ഷാജിയും നോബിയും ചിരിപ്പിക്കാൻ എത്തുന്ന ” ഓണം ഉപ്പേരിയും ” , പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങളും ഇവെന്റുകളും ഏഷ്യാനെറ്റ്‌ ഓണം നാളുകളില്‍ സംപ്രേക്ഷണം  ചെയ്യുന്നു .

Leave a Comment