ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണ ദിവസം ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

കോഴുമ്മല്‍ രാജീവന്‍ കേസ് കൊടുത്ത കഥ , ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണത്തിന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ന്നാ താന്‍ കേസ് കൊട്
Nna Than Case Kodu Movie OTT

രതീഷ് ബാലകൃഷ്ണ പെതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണ ദിവസം ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒരു റിട്ടയേഡ് കള്ളനായ കോഴുമ്മല്‍ രാജീവന്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ട മോഷണക്കുറ്റം തെറ്റെന്ന് തെളിയിക്കാന്‍ കോടതിയില്‍ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്.

കഥ

കോടതി ഭൂരിഭാഗത്തും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കാസര്‍കോടന്‍ നാട്ടിന്‍പുറവും സാധാരണ മനുഷ്യരും വളരെ സ്വാഭാവികത്തനിമയുള്ള അഭിനയവുമെല്ലാം ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ചിരിക്കാനും ചിന്തിക്കാനും ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. പ്രധാന കഥാപാത്രത്തെ അവരിപ്പിച്ച കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, ഉണ്ണിമായ പ്രസാദ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ് എന്നീ പ്രമുഖര്‍ അണിനിരക്കുന്നു. ഇവരോടൊപ്പം കാസര്‍കോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ സ്വാഭാവിക അഭിനയം കാഴ്ചവെച്ചിരിക്കുന്നു. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ് നിര്‍വ്വഹിച്ചത്.

ഒടിടി റിലീസ് മലയാളം

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രത്തിനായി മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യം വരുന്ന തിരക്കഥയാണ് ആദ്യമെഴുതിയതെന്ന് പറഞ്ഞു. പിന്നീട് തിരഞ്ഞെടുത്ത നടീനടന്മാര്‍ക്കൊപ്പം ചിത്രത്തിന്റെ റിഹേ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം അതിനെ അടിസ്ഥാനമാക്കി തിരക്കഥ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് തിരുത്തി എഴുതുകയായിരുന്നുവെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യമായി കാസര്‍കോട് ഭാഷ സംസാരിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ദിവസേന ഒന്നര മണിക്കൂറോളം മേക്കപ്പിനായി ചിലവഴിച്ച് അഭിനയിച്ച ചിത്രം വലിയ വിജയമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Disney+ Hotstar
Disney+ Hotstar

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.