ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ്‌ – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി – ഓള്

ഓള് സിനിമ
Oolu Movie Premier Asianet

എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ്‌ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമയില്‍ വാസു എന്ന കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്നു.

നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത കരസ്ഥമാക്കിയ ഈ സിനിമയില്‍ നായികാ വേഷം ചെയ്തിരിക്കുന്നത് എസ്തേര്‍ അനിൽ ആണ്. ദൃശ്യത്തിൽ മോഹൻലാലിന്‍റെ മകളായും ടോപ്‌ സിംഗര്‍ പരിപാടികളുടെ ആങ്കര്‍ ആയും ശ്രദ്ധ നേടിയ എസ്തേര്‍ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കനി കുസൃതി, കാഞ്ചന, പി.ശ്രീകുമാര്‍, ഇന്ദ്രൻസ്, കാദംബരി ശിവായ, സംയുക്ത കാർത്തിക്, രാധിക, മായാ മേനോന്‍ എനിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.