തമിഴ് മൊഴിമാറ്റ ചിത്രം നിപുണന്‍ മഴവില്‍ മനോരമ ചാനലില്‍ 22 മാര്‍ച്ച് വൈകുന്നേരം 5.30 ന്
ഉള്ളടക്കം

ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ പ്രീമിയിയറിനു ശേഷം മറ്റൊരു മൊഴിമാറ്റ ചലച്ചിത്രവുമായി എത്തുകയാണ് മഴവില്‍ മനോരമ. ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍റെ 150 ആമത് ചിത്രമെന്ന വിശേഷണവുമായി പുറത്തിറങ്ങിയ നിപുണന്‍ സിനിമയുടെ ആദ്യ സംപ്രേക്ഷണം അടുത്ത ഞായറാഴ്ച്ച. അർജുൻ, പ്രസന്ന, വൈഭവ്, വരലക്ഷ്മി ശരത്കുമാർ, ശ്രുതി ഹരിഹരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വൈദ്യനാഥന്‍. നിരവധി സിനിമകള്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്തു സംപ്രേക്ഷണം ചെയ്ത മഴവില്‍ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ്.
അഭിനേതാക്കള്‍
അർജുൻ – രഞ്ജിത് കാളിദോസ്
പ്രസന്ന – ഇൻസ്പെക്ടർ ജോസഫ്
വരലക്ഷ്മി ശരത്കുമാർ – ഇൻസ്പെക്ടർ വന്ദന
ശ്രുതി ഹരിഹരൻ – ശിൽപ
വൈഭവ് – സന്ദീപ്
സുമൻ – ഇമ്മാനുവേല്‍
സുഹാസിനി – ശ്രീമതി ഇമ്മാനുവേല്‍
സാജന്‍ സൂര്യ നായകനാവുന്ന ജീവിതനൌക പരമ്പര 23 മാര്‍ച്ച് മതല്‍ ചാനല്‍ ആരംഭിക്കുകയാണ്. ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് പ്രോമോ ചാനല്‍ കാണിച്ചു തുടങ്ങി. നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ അഞ്ചാം സീസണ്‍ അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

22 മാര്‍ച്ച് ഷെഡ്യൂള്‍
06.00 A.M – ഒന്നും ഒന്നും മൂന്ന്
07.00 A.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
10.00 A.M – തട്ടീം മട്ടീം
01.00 P.M – സിനിമ – ശിക്കാരി ശംഭു
04.00 P.M – പുതുചിത്രങ്ങൽ
04.30 P.M – മറിമായം
05.30 P.M – സിനിമ – നിപുണന്‍
08.30 P.M – മറിമായം
09.00 P.M – ഒന്നും ഒന്നും മൂന്ന്
10.00 P.M – ഇന്നത്തെ സിനിമ
