മാതൃഭൂമിയെ വീഴ്ത്തി ട്വന്റി ഫോര്‍ ന്യൂസ് – ഗംഭീര പ്രകടനം നടത്തി ന്യൂസ് ചാനലുകള്‍

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി – മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തേക്ക് വീണു

മാതൃഭൂമിയെ വീഴ്ത്തി ട്വന്റി ഫോര്‍ ന്യൂസ്
trp rating of malayalam news channel latest

ലോക്ക് ഡൌണ്‍ കൂടുതല്‍ ആളുകളെ ടെലിവിഷന്‍ കാണുന്നതിനു കാരണമാക്കിയതിന്റെ അലയൊലികള്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ടില്‍ പ്രകടമായി. വിനോദ ചാനലുകളില്‍ സൂര്യ ടിവി പഴയ പ്രതാപം വീണ്ടുത്തപ്പോള്‍ ന്യൂസ് സെഗ്മെന്റില്‍ അട്ടിമറി നടത്തി ട്വന്റി ഫോര്‍. മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് കുതിപ്പ് നടത്താന്‍ 24 ന്യൂസിനായി, ഫ്ലവേര്‍സ് കുടുംബത്തില്‍ നിന്നും ആരംഭിച്ച മലയാളം വാര്‍ത്താ ചാനല്‍ ബാര്‍ക്ക് 12 ആഴ്ച്ചയില്‍ നേടിയത് 195 പോയിന്‍റ് ആണ് (കഴിഞ്ഞ ആഴ്ചയില്‍ ഇത് 71) ആയിരുന്നു.

394 പോയിന്റ് നേടി സൂര്യ ടിവി, സിനിമകള്‍ സംപ്രേക്ഷണം ചെയ്തു പോയിന്റു കൊയ്തു കൈരളിയും, അമൃത ടിവിയും, വിശദമായ ടിആര്‍പ്പി ഡാറ്റ അറിയാം.

Malayalam News TRP

വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ് അജയ്യരായി നിലനില്‍ക്കുകയാണ്, ഏറ്റവും കൂടുതല്‍ കാണുന്ന ചാനലിന് ലഭിച്ചത് 314 പോയിന്‍റുകള്‍. കാറ്റഗറി തിരിക്കാതെ നോക്കിയാല്‍, ഏഷ്യാനെറ്റ്‌ ,സൂര്യ ഇവര്‍ക്ക് താഴെ മൂന്നാമതാണ് ഏഷ്യാനെറ്റ്‌ ന്യൂസ്. കൊറോണ വൈറസ് മൂലമുള്ള ലോക്ക് ഡൌണ്‍ തുടരുന്നത് ചാനലുകളുടെ റേറ്റിംഗ് വര്‍ദ്ധനയ്ക്ക് കാരണമാകും, പക്ഷെ പരസ്യ വരുമാനം കുറയുന്ന അവസ്ഥ സംജാതമായി.

ചാനല്‍ ആഴ്ച
12 11
ഏഷ്യാനെറ്റ്‌ ന്യൂസ് 314.05 170.34
മനോരമ ന്യൂസ് 237.70 103.06
ട്വന്റി ഫോര്‍ 195.27 70.69
മാതൃഭൂമി ന്യൂസ് 187.67 74.35
ന്യൂസ് 18 കേരള 118.70 48.82
ജനം ടിവി 93.50 42.55
മീഡിയാ വണ്‍ 79.62 34.69
കൈരളി ന്യൂസ് 62.15 26.28

മംഗളം, റിപ്പോര്‍ട്ടര്‍ ഇവ ബാര്‍ക്ക് റേറ്റിംഗ് സബ്സ്ക്രൈബ് ചെയ്തിട്ടില്ല, അത് കൊണ്ട് അവയുടെ പ്രകടനം ലഭ്യമല്ല.

channel trp rating latest week 12
channel trp rating latest week 12

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *