നമ്മൾ സീരിയല്‍ ഏഷ്യാനെറ്റില്‍ ഡിസംബർ 5 മുതൽ , തിങ്കൾ – വെള്ളിവരെ രാത്രി 9 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര നമ്മൾ – മുക്ത , അരുൺ ഘോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍

നമ്മൾ സീരിയല്‍
Nammal Serial Asianet

ഏറ്റവും പ്രചാരമുള്ള മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ഡിസംബർ 5 മുതൽ, ജനപ്രിയ പരമ്പരകളുടെയും സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും സംപ്രേക്ഷണസമയത്തിൽ മാറ്റം .

വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥപറയുകയാണ് ” നമ്മൾ ” എന്ന പുതിയ പരമ്പര. ശിവദ , ഹെലൻ , നീരജ് , ജസ്റ്റിൻ , നൂറിൻ , കരിഷ്മ എന്നിവരുടെ സൗഹൃദത്തിന്റെയും കൂടി കഥയാണ് നമ്മൾ .

അഭിനേതാക്കള്‍

ദേവദാസ് വാസുദേവന്റെ തിരക്കഥയിൽ ഷിജു അരൂർ സംവിധാനം ചെയ്യുന്ന ഈ പരമ്പരയിൽ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ മുക്ത , അരുൺ ഘോഷ് , ഇഷ , അമർനാഥ് , ഇ എ രാജേന്ദ്രൻ , അജയ് വാസുദേവ് , ലൗലി, പവിത്രൻ , സാനിയ , ദേവദത്ത് , സന , സാന്ദ്ര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Asianet Serial Nammal Star Cast
Asianet Serial Nammal Star Cast

പുതുമയുടെ വസന്തം തീർത്ത് ജീവിതഗന്ധിയായ കഥാസന്നർഭങ്ങളുമായി പുതിയ പരമ്പര ” നമ്മൾ ” ഏഷ്യാനെറ്റിൽ ഡിസംബർ 5 മുതൽ , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ്‌ സീരിയലുകള്‍

പ്രേക്ഷകരുടെ നിരന്തരമായ ആവിശ്യപ്രകാരം കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ” ഡിസംബർ 3 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 7.30 മണിക്കും ജനപ്രിയപരമ്പരകളായ ” തൂവൽസ്പർശം” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്കും ” കൂടെവിടെ ” തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നും പാടാത്ത പൈങ്കിളി തിങ്കൾ മുതൽ വെള്ളിവരെ 10 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

Geetha Govindam Serial Streaming on Hotstar Application
Geetha Govindam Serial Streaming on Hotstar Application

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *