മൂത്തോൻ – ടെലിവിഷൻ പ്രീമിയർ സീ കേരളം ചാനലില്‍ 26 ജൂലൈ 7 മണിക്ക്

നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി മൂത്തോൻ ടെലിവിഷൻ പ്രീമിയർ ഒരുക്കി സീ കേരളം ചാനല്‍

മൂത്തോൻ
Moothon Movie World Television Premier

മലയാളിയുടെ പ്രിയ താരം നിവിൻ പോളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മൂത്തോൻ. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം, മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഈ വരുന്ന ജൂലൈ 26 ന് ഏഴു മണിക്ക് സിനിമ സീ കേരളത്തിൽ പ്രക്ഷേപണം ചെയ്യും.

മികച്ച തീയേറ്റർ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വർഷത്തെ പ്രിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ടെലിവിഷൻ പ്രീമിയർ ഒരുക്കുകയാണ് സീ കേരളം. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നിവിൻ പൊളിക്ക് ആദരവ് കൂടിയാണ് ചിത്രത്തിന്റെ സംപ്രേഷണം എന്നാണ് സീ കേരളം പറയുന്നത്. നിവിൻ പോളി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. നിവിന്റെ അഭിനയവഴിയിലെ വേറിട്ട ഒരു വേഷം കൂടിയായിരുന്നു മൂത്തോനിലെ അക്ബർ എന്ന കഥാപാത്രം.

കഥ

ദാരുണമായ ഒരു സംഭവത്തെത്തുടർന്ന് ഒരു മത്സ്യത്തൊഴിലാളിയെന്ന നിലയിൽ തന്റെ ദ്വീപ് ജീവിതം ഉപേക്ഷിച്ച്‌ മുംബൈയിലെ ഇരുണ്ടയിടങ്ങളിൽ ഭായിയാകാൻ നിർബന്ധിതനായ അക്ബറിന്റെയും അയാളെ തേടി ദ്വീപിൽ നിന്ന് മുംബൈയിൽ എത്തുന്ന മുല്ല എന്ന 14-കാരൻ സഹോദരന്റെയും കഥയാണ് മൂത്തോൻ. മുല്ല യഥാർത്ഥത്തിൽ ആരാണ് എന്ന് അക്ബർ കണ്ടെത്തുന്നുണ്ടോ എന്നതാണ് കഥ തേടുന്ന കൗതുകം. ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് മലയാളത്തിൽ സഹയെഴുത്തുകാരനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണ് മൂത്തോൻ.

മലയാളത്തിലും ഹിന്ദിയിലും പ്രാദേശിക ലക്ഷദ്വീപ് ഭാഷയായ ജെസാരിയിലുമായാണ് ഗീതു ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷൻ മാത്യു, ശശാങ്ക് അറോറ, ശോഭിത ധൂളിപാല, മെലിസ രാജു തോമസ് തുടങ്ങി നിരവധി പേർ ഉൾപ്പെടുന്ന വൻ താരനിരയുണ്ട് ചിത്രത്തിൽ. ഈ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മൂത്തോൻ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.

Leave a Comment