വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ – ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ

ManoramaMax Mazhavil Carnival
ManoramaMax Mazhavil Carnival

മനോരമമാക്‌സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, ജൂലിയൻ വർഗീസ് എന്നിവരും വേദിയിലെത്തുന്നു.

മലയാളം ഓടിടി റിലീസ്

  • ഗുരുവായൂർ അമ്പലനടയിൽ , മനോരമ മാക്സില്‍ (ഇന്ത്യക്ക് പുറത്തു മാത്രം) , പൃഥ്വിരാജ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ.
  • അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്‌ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്.

മനോരമമാക്‌സ് മഴവിൽ കാർണിവൽ

ഡി ഫോർ ഡാൻസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ താരപദവിയിലേക്ക് എത്തിയ നാസിഫ് അപ്പു, വിഷ്‌ണു പി. എസ്, അന്നാ പ്രസാദ് എന്നിവരും ചടുലമായ നൃത്തചുവടകളുമായി കാർണിവലിൽ എത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ അവതാരകൻ കാർത്തിക്ക് സൂര്യയും, കാർണിവലിന് ആവേശം പകരാൻ എത്തുന്നു.

Mandakini OTT Release Date
Mandakini OTT Release Date

ഈ കലാവിരുന്ന് നേരിട്ട് ആസ്വദിക്കാൻ ഏവർക്കും ജൂൺ 29 ശനിയാഴ്ച്ച, കൊച്ചിയിലെ ഫോറം മാളിലേക്ക് എത്തിച്ചേരാം. പ്രവേശനം സൗജന്യം

ManoramaMax Mazhavil Carnival At Kochi Forum Mall , June 29th Saturday at 06:00 PM Onward’s , Entry is Free For All.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment