27 ജൂൺ ഗുരുവായൂർ അമ്പലനടയിൽ ഓടിടി റിലീസ്
തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പായി മാറ്റിയ “ഗുരുവായൂർ അമ്പലനടയിൽ”, ജൂൺ 27 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഫാമിലി- കോമഡി എന്റർറ്റൈനർ ദീപു പ്രദീപ് രചിച്ച് വിപിൻ ദാസ് സംവിധാനം നിർവഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും E4 Entertainment- യും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് .ആർ .മേഹ്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര രാജൻ എന്നിവർ ഗുരുവായൂരമ്പലനടയിൽ എന്ന മെഗാഹിറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേറിട്ട ഭാവങ്ങളിലൂടെ സ്വയം കഥകളായി മാറുന്ന കഥാപാത്രങ്ങളെ നിങ്ങൾക്ക് ഈ ഫാമിലി കോമഡി എന്റർറ്റൈനറിൽ കാണാം.
മലയാളം ഓടിടി റിലീസ്
ദുബായിൽ ജോലി ചെയ്യുന്ന വിനു രാമചന്ദ്രനും അഞ്ജലിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അഞ്ജലിയുടെ സഹോദരൻ ആനന്ദുമായി വിനു അടുത്ത ബന്ധം സ്ഥാപിക്കുന്നു. വിനുവിൻ്റെ മുൻകാല പ്രണയബന്ധത്തിന്റെ പിരിമുറുക്കത്തിൽ നിന്ന് മുക്‌തനാകാൻ ആനന്ദ് വിനുവിനെ സഹായിക്കുന്നു. എന്നാൽ വിനുവിൻ്റെ ചില സത്യങ്ങൾ ആനന്ദ് അറിയുന്നതോടെ കഥ വഴിതിരിയുന്നു.
നീരജ് രവി ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം അങ്കിത് മേനോൻ ആണ്, ഈ “കലക്കൻ” കല്യാണം കാണാതെ പോകരുത്. ജൂൺ 27 മുതൽ മുതലാണ് ഗുരുവായൂർ അമ്പലനടയിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്