അസുര്‍ ഹിന്ദി ക്രൈം ത്രില്ലർ വെബ് സീരീസ് വൂട്ട് ആപ്പില്‍ ലഭ്യമാണ്

വൂട്ട് സെലെക്റ്റ് ഒരുക്കുന്ന ത്രില്ലര്‍ സീരീസ് – അസുര്‍

അസുര്‍ ത്രില്ലർ സീരീസ്
Asur indian web series available on voot select app

8 എപ്പിസോഡുകളില്‍ അവസാനിക്കുന്ന ഒരുഗ്രന്‍ ക്രൈം ത്രില്ലർ വെബ് സീരീസാണ് അസുര്‍, നിങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് സ്വാഗതം എന്നാണ് ഇതിന്‍റെ ടാഗ് ലൈന്‍. അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും അഭിപ്രായം ലഭിക്കുന്ന ഈ ത്രില്ലർ ഹിന്ദി ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. വയാകോം18 ന്‍റെ ഒറ്റിറ്റി പ്ലാറ്റ്ഫോം വൂട്ട് ആപ്പില്‍ കൂടി ലഭിക്കുന്നു. ഇന്ത്യൻ മിത്തോളജിയുടെ ബാക്ക് ഡ്രോപ്പില്‍ ഒരുക്കിയിരിക്കുന്ന അസുര്‍ ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കില്ല. മഹാഭാരതം, സൈക്കോളജി , മെഡിക്കൽ സയൻസ് എല്ലാം കൂടി ബ്ലെന്‍ഡ് ചെയ്തിരിക്കുന്നു ഇതില്‍. മലയാളത്തിലെ മികച്ച 10 പഴയ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് അടുത്തിടെ ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു.

അഭിനേതാക്കള്‍

ഒനി സെന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ സീരിസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗൌരവ് ശുക്ലയാണ്. സീരിയല്‍ കില്ലറെ തേടിയുള്ള യാത്ര പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. അര്‍ഷാദ് വാഴ്സി, ബരുണ്‍ സോബ്തി, അനുപ്രിയ ഗോയെങ്ക, റിധി ദോഗ്ര, ഷരീബ് ഹാഷ്മി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വാരണാസിയില്‍ ആരംഭിക്കുന്ന കഥയില്‍ ഫോറന്‍സിക് എക്സ്പെര്‍ട്ട് ആയ നിഖില്‍ നായര്‍ അന്വേഷണ ഉദ്യോഗസ്ഥനാകുന്നു.

Disclaimer – This post about Asur: Welcome to Your Dark Side an indian web crime thriller series released on Voot App. We are not providing any download links for watching Asur series. It’s available only for Premium members under Voot Select Segment. Reports says Viacom18 soon enter kerala market with Colors malayalam tv channel.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍