മൈലാഞ്ചി സീസൺ 7 ഉടന്‍ വരുന്നു – മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

സർഗോ വിജയരാജ് – കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും…!!! മൈലാഞ്ചി സീസൺ 2022 അണിയറയിൽ ഒരുങ്ങുന്നു

മൈലാഞ്ചി സീസണ്‍ 7
Mailanchi Season 7

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരുന്നു. മൈലാഞ്ചി 2022 എന്ന പേരിലാകും സീസൺ 7 വീണ്ടും വരിക എന്നാണ് വാർത്ത.പ്രേക്ഷക ലക്ഷങ്ങളെ മാപ്പിളപ്പാട്ടിന്റെ ലഹരിയിൽ ആറാടിച്ച മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും സൂപ്പർ ഹിറ്റായിരുന്നു. റിയാലിറ്റി ഷോ സ്പെഷ്യലിസ്റ്റും ടെലിവിഷൻ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ സർഗോ വിജയരാജ് ആണ് മൈലാഞ്ചി 2022-ന്റെ അമരക്കാരൻ.ഒപ്പം മാപ്പിളപ്പാട്ടിനെ ഇത്രയും ജനകീയമാക്കിയ.. അതിലൂടെ തന്റെതായ സ്ഥാനമുറപ്പിച്ച സൂപ്പർ സിംഗറും മൈലാഞ്ചി ചീഫ് ജഡ്ജുമായ കണ്ണൂർ ഷെരീഫും ഒന്നിക്കുന്നു.

റിയാലിറ്റി ഷോ

മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസൺ ചെയ്തതും സർഗോ – കണ്ണൂർ ഷരീഫ് കോമ്പോ ആയിരുന്നു. ലോകത്ത് മലയാളികൾ ഉള്ള എവിടെയും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ മൈലാഞ്ചി ഫാൻ ഗ്രൂപ്പുകൾ തന്നെയുണ്ട്. അടുത്ത സീസൺ വരണം എന്നത് പ്രേക്ഷകരുടെ നിരന്തര ആവശ്യം കൂടിയായിരുന്നു. ഏഷ്യാനെറ്റിൽ ആരംഭിച്ച മൈലാഞ്ചിയുടെ അവസാന മൈലാഞ്ചി സീസൺ നടന്നത് 2017-ലാണ്. റിയാലിറ്റി ഷോകളുടെ വേറിട്ട കാഴ്ച്ച പ്രേക്ഷകർക്ക് നൽകിയ മൈലാഞ്ചി മാപ്പിളപ്പാട്ടിന്റെ മനോഹരമായ സംഗീത വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് നൽകിയത്.

ഏഷ്യാനെറ്റ്‌ മൈലാഞ്ചി, സീ കേരളം സരിഗമപ തുടങ്ങിയ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകൾ നയിച്ച സർഗോ വിജയരാജ് ആരംഭിച്ച കമ്പനി തന്നെയാണ് മൈലാഞ്ചി 2022 പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്നത് എന്നറിയുന്നു. എന്തായാലും പ്രേക്ഷകർക്ക് ഇതൊരു ആവേശമാണ്. 5 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം തിരിച്ചു വരുന്ന സന്തോഷത്തിലാണ് അവർ.

Leave a Comment