മൈലാഞ്ചി 2022 ഓഡിഷൻ ആഗസ്റ്റ് പകുതിയോടെ ആരംഭിച്ചേക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Julyഏഷ്യാനെറ്റ്‌
Advertisements
Mylanchi Auditions
Mylanchi Auditions

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ “മൈലാഞ്ചി 2022” എന്ന പേരിലാണ് ഇത്തവണ ടെലിവിഷൻ സ്‌ക്രീനിൽ എത്തുക. പുതിയ സീസൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി മൈലാഞ്ചിയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ ആഹ്ലാദത്തിമിർപ്പിലാണ്.

ആഗസ്റ്റ് പകുതിയോടെ ഓഡിഷൻ ആരംഭിക്കുവാനാണ് മൈലാഞ്ചിയുടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും ലഭക്കണക്കിന് മാപ്പിളപ്പാട്ട് ആരാധകരെ കോരിത്തരിപ്പിച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലൂടെ തന്നെയായിരിക്കും ടെലികാസ്റ്റ് ചെയ്യുക. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഷോയിൽ പാടാൻ അവസരം ലഭിക്കുക.റിയാലിറ്റി ഷോ സ്പെഷ്യലിസ്റ്റും ടെലിവിഷൻ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ സർഗോ വിജയരാജ് ആണ് മൈലാഞ്ചി 2022-ന്റെ അമരക്കാരൻ. ഒപ്പം മാപ്പിളപ്പാട്ടിനെ ഏറെ ജനകീയമാക്കിയ അതിലൂടെ തന്റെതായ സ്ഥാനമുറപ്പിച്ച സൂപ്പർ സിംഗറും മൈലാഞ്ചി ചീഫ് ജഡ്ജുമായ കണ്ണൂർ ഷെരീഫും ഒന്നിക്കുന്നു. മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും വൻ ഹിറ്റായിരുന്നു.

Advertisements

ഏഷ്യാനെറ്റിൽ ആരംഭിച്ച മൈലാഞ്ചിയുടെ അവസാന സീസൺ നടന്നത് 2017-ലാണ്. റിയാലിറ്റി ഷോകളുടെ വേറിട്ട കാഴ്ച്ച വിരുന്ന് തന്നെ പ്രേക്ഷകർക്ക് നൽകിയ മൈലാഞ്ചി മാപ്പിളപ്പാട്ട് എന്ന കലയുടെ മലയാളിത്തം ദേശങ്ങൾക്കപ്പുറം എത്തിക്കുക കൂടി ചെയ്തു. ഏഷ്യാനെറ്റ്‌ മൈലാഞ്ചി, സീ കേരളം സരിഗമപ തുടങ്ങിയ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകൾ നയിച്ച സർഗോ- കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മൈലാഞ്ചി പ്രേക്ഷകർ.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *