സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍

50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്
Saregamapa Little Champs Launch Event

സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി ഗായകരാക്കി മാറ്റിയ സരിഗമപ കേരളം സീസൺ ഒന്നിന്റെ അനിഷേധ്യമായ വിജയത്തിന് ശേഷം, സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് പുതിയ സീസണിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരുങ്ങുന്നു. യുവ പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഏപ്രിൽ 18 ന് വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ ഗ്രാൻഡ് ലോഞ്ചിനെത്തും.

മത്സരാര്‍ത്ഥികള്‍

ഷോയുടെ വിശിഷ്ട ജഡ്ജ്മാരായ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗോപി സുന്ദർ, സുജാത മോഹൻ, ഷാൻ റഹ്മാനും , ജീവ ഷോയുടെ അവതാരകനായും മടങ്ങിവരുന്നു . 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ ഡിജിറ്റൽ ഓഡിഷനുകളിലൂടെ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തു. മഹാ ലോഞ്ചിൽ അവസാന ഘട്ട ഓഡിഷൻ നടക്കും.

മലയാളം ചാനല്‍ സംഗീത പരിപാടികള്‍

മലയാള ടെലിവിഷനിൽ ആദ്യമായി, അന്തിമ മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് കണ്ണൂർ ഷെരീഫിന്റെയും മിഥുൻ ജയരാജിന്റെയും നേതൃത്വത്തിലുള്ള 50 അംഗ ഗ്രാൻഡ് ജൂറിയുടെ കൈയിലാണ്. ബ്ലൈൻഡ് ഓഡിഷനുകളിലൂടെ സെലക്ഷൻ പ്രക്രിയ നടക്കുന്നതിനാൽ ജഡ്ജിമാരും ഗ്രാൻഡ് ജൂറിയും മത്സരാർത്ഥികളുടെ ശബ്ദം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം കണ്ണ് തുറക്കും. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതാദ്യമായാണ് ബ്ലൈൻഡ് ഓഡിഷൻസ് നടക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ മുഖ്യാതിഥിയായെത്തും.

Leave a Comment