ഏഴിന്റെ പണി”യുമായി ബിഗ് ബോസ് മലയാളം സീസൺ 7 ഏഷ്യാനെറ്റിൽ
ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസൺ 7 സംപ്രേക്ഷണം ആരംഭിക്കുന്നു

നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തുന്ന, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. “ഏഴിന്റെ പണി” എന്ന ശക്തമായ ടാഗ് ലൈനോടുകൂടി എത്തുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7 – ന്റെ ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് ആഗസ്റ്റ് 3 , ഞായറാഴ്ച രാത്രി 7 മണിക്ക് പ്രേക്ഷകക്ക് മുന്നിൽ എത്തുന്നു.
പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തും. ആവേശം, ത്രില്ല്, നാടകീയത , ട്വിസ്റ്റ് തുടങ്ങി എല്ലാം കൂടിചേർന്ന സീസൺ കാത്തിരിക്കുന്നത് വൈവിധ്യങ്ങങ്ങളുടെ കലവറയാണ് .
ഈ സീസണിൽ “ഏഴിന്റെ പണി” എന്ന ടാഗ് ലൈനിലൂടെ ഷോയുടെ പാരമ്പര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി, പ്രേക്ഷകന്റെ അഭിപ്രാങ്ങൾ കൂടി ഉൾപ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അതിപ്രതീക്ഷിതമായ ടാസ്ക്കുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി പുതിയ രൂപത്തിലെത്തുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുന്നത്. കൂടുതൽ കഠിനമായ ടാസ്ക്കുകളും, ബുദ്ധിപൂരിതമായ നീക്കങ്ങളും, ഉയർന്ന നിലവരമുള്ള മത്സരം എന്നിവ ഈ സീസണിന്റെ ഹൈലൈറ്റുകൾ ആണ്.
ഇതിനോടൊപ്പം, ആദ്യമായി ബിഗ് ബോസ് മലയാളം, ഏഷ്യാനെറ്റ് ഏറ്റവും പുതിയ സ്വന്തം ബിഗ്ഗ് ബോസ്സ് ആഢംബര വസതിയിൽ ചിത്രീകരിക്കപ്പെടുന്നു. വിശാലമായ ലോണ്‍, ഭംഗിയായ ഡൈനിംഗ് ഹാൾ, ഫുള്‍ലി എക്വിപ്പ്ഡ് കിച്ചൺ, ആഡംബര ലിവിംഗ് റൂം, 2 / 2 മനോഹരമായ ബെഡ്റൂമുകൾ, നിഗുഢതയേറിയ കൺഫഷൻ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഒരു ദൃശ്യവിസ്മയമാണ്.
തന്ത്രവും, വികാരവും, വിനോദവും ഇഴകിച്ചേർന്ന ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസൺ 7 – “ഏഴിന്റെ പണി”, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. കൂടാതെ, ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും.