കുറുക്കൻ , ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’ ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ

കുറുക്കൻ
Kurukkan on ManoramaMax

ഒരു നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ‘കുറുക്കൻ‘ ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലുത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പരുക്കനായ ആ പോലീസ് കഥാപാത്രം പ്രേക്ഷർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

അഭിനേതാക്കള്‍

ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സരയു മോഹൻ, അൻസിബ, സുധീർ കരമന, മറീന മൈക്കിൾ, തുടങ്ങി ഒരു കൂട്ടം പ്രേക്ഷകപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. രസകരമായ നർമ്മ മുഹൂർത്തങ്ങളൂം, അപ്രതീക്ഷിതമായ വഴിതിരിവുകളും നിറഞ്ഞ ‘കുറുക്കൻ’ കുടുംബ പ്രേക്ഷകരുടെ അഭിരുചികൾക്ക്‌ അനുസരിച്ച് ഒരുക്കിയിരിക്കുന്ന ചിത്രമാണ്.

ഓടിടി റിലീസ് മലയാളം

‘കുറുക്കൻ’ കൂടാതെ ഈ ഓണക്കാലത്ത് 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകൾ ആസ്വദിക്കുവാൻ, മനോരമമാക്‌സ് പ്രത്യേക ഓഫർ ഒരുക്കിയിട്ടുണ്ട്. വെറും 99 രൂപക്ക്, ഒരു മാസത്തെ മനോരമമാക്സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്രേക്ഷകർക്ക് നേടാൻ സാധിക്കും. സെപ്്റംബർ 10ന് മുൻപ് ഈ ഓഫർ പ്രയോജനപ്പെടുത്തേണ്ടതാണ്. ഈ ഓണത്തിന് 4K ഡോൾബി ക്വാളിറ്റിയിൽ ഉള്ള നിരവധി സിനിമകൾ ആസ്വദിക്കാൻ ഇപ്പോൾ തന്നെ മനോരമമാക്സ് ഡൗൺലോഡ് ചെയ്യാം.

Upcoming OTT Releases In Malayalam October
Upcoming OTT Releases In Malayalam October

Leave a Comment