കാർത്തികദീപം സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു – സീ കേരളം

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ നിറദീപമായി കാർത്തികദീപം തെളിച്ചത് 500 ദിനങ്ങൾ

കാർത്തികദീപം
Karthikadeepam 500 Episodes

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം‘ സീരിയൽ 500 എപ്പിസോഡിന്റെ പ്രൗഢിയിൽ എത്തി നിൽക്കുകയാണിപ്പോൾ. അരുണിന്റേയും കാർത്തികയുടെയും ഹൃദയസ്പർശിയായ പ്രണയകഥയോടൊപ്പം സമാന്തരമായി നഷ്ടപ്പെട്ടുപോയ ഒരു മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞ പരമ്പര പതിവു ശൈലികളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു.

മെർഷീന നീനു പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ കുടുംബശ്രീ ശാരദ സീ കേരളം ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു.

കഥ

അപ്രതീക്ഷിതമായ അപടകടത്തില്‍ മാതാപിതാക്കളെ നഷ്‍ടമാകുന്ന നായികാ കഥാപാത്രത്തിന്റെ ജീവിതത്തിലെ ആകസ്മികതകളും വഴിത്തിരിവുകളുമാണ് “കാര്‍ത്തികദീപം” പരമ്പര പറയുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സ്‍നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിലെ ഏകാന്തനാളം എന്ന ക്യാപ്ഷനോടു കൂടി 2020 ജൂലൈ 13നാണു കാർത്തികദീപം ആദ്യപ്രദർശനത്തിനെത്തിയത്.

Latest Malayalam TV Serial Karthikadeepam On Zee Keralam Channel
Latest Malayalam TV Serial Karthikadeepam On Zee Keralam Channel

സീ5 ആപ്പില്‍ ലഭ്യം

ഹൃദയസ്പർശിയായ കഥയും കഥാപാത്രങ്ങളുമാണ് ഈ സീരിയലിന്റെ പ്രധാന ആകർഷണങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി മിക്കപ്പോഴും സംവദിക്കുന്നവരാണ് വിവേക് ഗോപനും സ്‌നിഷ ചന്ദ്രനും. പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് വിവേകും സ്‌നിഷയും ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സീ കേരളത്തിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് ടെലികാസ്റ്റ് ചെയുന്ന കാർത്തിക ദീപം പരമ്പരയിൽ രശ്മി സോമൻ, യദു കൃഷ്ണൻ, ദിവ്യ യശോധരൻ, തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Kudumbasree Saradha Actors
Kudumbasree Saradha Actors

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *