മിന്നൽ മുരളി – ടെലിവിഷൻ പ്രീമിയർ ഏപ്രിൽ 10 ഞാറാഴ്ച വൈകുന്നേരം 5.30 മുതൽ ഏഷ്യാനെറ്റിൽ

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചലച്ചിത്രം മിന്നൽ മുരളി ഏഷ്യാനെറ്റിൽ

മിന്നൽ മുരളി

World Television Premiere Minnal Murali on Asianet

മലയാളത്തില്‍ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ” മിന്നൽ മുരളി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു. കുറുക്കന്‍മൂല എന്ന വളരെ ചെറിയ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളും അവിടെ ഉദയം ചെയ്യുന്ന സൂപ്പര്‍ഹീറോയെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. നായകനും വില്ലനും ഒരേ ദിവസം മിന്നലേല്‍ക്കുന്നതോടെയാണ് മിന്നൽ മുരളിയുടെ കഥ സൂപ്പർ ഹീറോ സൂപ്പർ വില്ലൻ തലത്തിലേക്ക് മാറുന്നത്.

അഭിനേതാക്കള്‍ – ടൊവിനോ തോമസ് , ഗുരു സോമസുന്ദരം , ബൈജു , അജു വർഗീസ് , ഹരിശ്രീ അശോകൻ , ബിജുക്കുട്ടൻ , ദേവി ചന്ദന , മാമുക്കോയ , പി ബാലചന്ദ്രൻ , സുധീഷ് , ഷെല്ലി കിഷോർ

കഥ

നായകനെപ്പോലെ തന്നെ വില്ലൻ കഥാപാത്രത്തെയും കൃത്യമായി വാർത്തെടുത്തിട്ടുണ്ട്. നായകന്‍റെ പ്രണയം പറയുമ്പോൾ വില്ലന്‍റെ പ്രണയവും അവന്‍റെ നഷ്ടങ്ങളും നൊമ്പരങ്ങളും ഫോക്കസ് ചെയ്യുന്നുണ്ട് തിരക്കഥ. വില്ലൻ കഥാപാത്രത്തോട് പ്രേക്ഷകരെ ഇമോഷണൽ ആയി കണക്ട് ചെയ്യുന്ന രചനാ തന്ത്രം ഇവിടെ കാണാം. ഒരു കോമിക് ബുക്ക് വായിക്കുന്ന രസം തരുന്ന സന്ദര്‍ഭങ്ങള്‍ ഉൾപെടുത്തിയും എന്നാൽ ഗൌരവം വിടാതെയും വൈകാരികത നിലനിർത്തിയുമാണ് മിന്നൽ മുരളിയുടെ കഥ പറയുന്നത് .

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

06:00 A:M – ചിരിക്കും തളിക
06:30 A:M – സ്പോൺ.പ്രോഗ്രാം – കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്
07:00 A:M – സ്റ്റാർ സിംഗർ സീസൺ 8
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – കോമഡി സ്റ്റാർസ് സീസൺ 3
09:30 A:M – മിർച്ചി മ്യൂസിക് അവാര്‍ഡ്‌സ് സൗത്ത് 2021 (മലയാളം)
11:30 A:M – കേരള കിച്ചണ്‍
12:00 P:M – ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം
01:30 P:M – കോമഡി സ്റ്റാർസ് സീസൺ 3
02:30 P:M – മലയാളം ഫീച്ചർ ഫിലിം – എന്നും എപ്പോഴും
05:30 P:M – മിന്നൽ മുരളി – ടെലിവിഷൻ പ്രീമിയർ
09:00 P:M – ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം
10:30 P:M – മലയാളം ഫീച്ചർ ഫിലിം – ജോണി ജോണി എസ് അപ്പാ

ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം
ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *