ബിഗ് ബോസ് മലയാളം സീസൺ 4 ലൈവ് സ്ട്രീമിംഗ് ഡിസ്നി + ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ലഭ്യം

സം​ഗതി കളറാകും , ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 4

ബിഗ് ബോസ് മലയാളം സീസൺ 4
Every Monday to Friday at 9.30 P:M , Saturday & Sunday at 9.00 P:M – Bigg Boss Malayalam Season 4

സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തും. മാർച്ച് 27മുതൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുമെന്ന് പുതിയ പ്രൊമോയിലൂടെ മോഹൻലാൽ അറിയിച്ചു.

മത്സരാർത്ഥികള്‍

ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്.സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. ​ബിഗ് ബോസ് മലയാളം സീസൺ 4 ഏഷ്യാനെറ്റില്‍ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

ബിഗ് ബോസ്സ് സീസണ്‍ 4
ബിഗ് ബോസ്സ് സീസണ്‍ 4

Leave a Comment