കാർത്തികദീപം വിവാഹ എപ്പിസോഡ് – ഫെബ്രുവരി 27നു മഹാസംഗമം ഒരുക്കി സീ കേരളം

താര ജോഡികളുടെ മഹാസംഗമം ഒരുക്കി കാർത്തികദീപം വിവാഹ എപ്പിസോഡ്

കാർത്തികദീപം വിവാഹ എപ്പിസോഡ്
Serial Karthikadeepam Mega Episode

വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം’ സീരിയൽ പ്രധാന വഴിത്തിരിവിൽ എത്തി നിൽകുമ്പോൾ ഭാഗമാകാൻ മറ്റു സീരിയൽ താരങ്ങളും. അപ്രതീക്ഷിത കാഴ്ച വിരുന്നാണ് കാർത്തിക ദീപം വിവാഹ എപ്പിസോഡുകളിൽ ഒരുക്കിയിരിക്കുന്നത്. ‘ചെമ്പരത്തി’, ‘നീയും ഞാനും‘ എന്നീ സീരിയലിലെ താര ജോഡികൾ കാർത്തികയുടെയും അരുണിന്റെയും കല്യാണത്തിൽ പങ്കെടുക്കും.

സീ കേരളം സീരിയല്‍

മൂന്ന് പരമ്പരകളിലെയും താര ജോഡികൾ ഒന്നിച്ചുള്ള ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. വിവേക് ഗോപൻ, സ്നിഷ ചന്ദ്രൻ എന്നിവർ അരുൺ,കാർത്തിക വേഷത്തിലെത്തുന്ന ‘കാർത്തിക ദീപം’ സീരിയലിൽ ഫെബ്രുവരി 27 നാണ് ഈ മഹാസംഗമം. അമല ഗിരീശനും സ്റ്റെബിൻ ജേക്കബുമാണ് ‘ചെമ്പരത്തി‘ സീരിയലിലെ കല്യാണിയേയും ആനന്ദിനെയും അവതരിപ്പിക്കുന്നത്. ‘നീയും ഞാനും’ സീരിയലിലെ രവി വർമനെയും ശ്രീലക്ഷ്മിയെയും അവതരിപ്പിക്കുന്നത് ഷിജുവും സുസ്മിതയുമാണ്.

സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍
സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍

Leave a Comment