സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷനുകള്‍ പ്രഖ്യാപിച്ചു – സംഗീത പ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം!

ഓഡിഷനായി ലോഗോണ്‍ ചെയ്യുക www.zeekeralam.in – സീ കേരളം സരിഗമപ ലിറ്റില്‍ ചാമ്പ്സ്

സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍
സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍

വിവിധ ടെലിവിഷന്‍ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യം ആയി മാറിയ സീ കേരളം ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത പരിപാടിയായ സരിഗമപ ലിറ്റില്‍ ചാമ്പ്സ് മലയാളത്തില്‍ അവതരിപ്പിക്കുന്നു. ‘സരിഗമപ’ കേരളം ആദ്യ പതിപ്പിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ശേഷമാണ് ‘സരിഗമപ കേരളം ലിറ്റില്‍ ചാമ്പ്സ്’ ഓഡിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളം സംഗീത പരിപാടികള്‍

ഒരു ദശകത്തിലേറെയായി ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച ഏറ്റവും മികച്ച ഷോകളിലൊന്നായ “സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് ‘ മലയാള ടെലിവിഷന്‍ സ്ക്രീനിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുമെന്നുള്ളത് തീര്‍ച്ചയാണ്. വളര്‍ന്നു വരുന്ന സംഗീത പ്രതിഭകളെ തിരിച്ചറിയാനുള്ള മികച്ച അവസരമാണിത്. ആദ്യ സീസണ്‍ പൂര്‍ത്തിയാകുന്നതിനും വിജയിയെ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഫൈനലിസ്റ്റുകളെ പിന്നണി ഗായകരാക്കാന്‍ സരിഗമപ കേരളത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

സരിഗമപ രജിസ്റ്റര്‍ ചെയ്യാം

വരാനിരിക്കുന്ന സീസണിനായുള്ള ഡിജിറ്റല്‍ ഓഡിഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു . 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ വെര്‍ച്വല്‍ ഓഡിഷനിലൂടെ സുരക്ഷിതമായി പങ്കെടുക്കാം. ഡിജിറ്റല്‍ ഓഡിഷന്‍റെ മുഴുവന്‍ പ്രക്രിയയും www.zeekeralam.in എന്ന വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഒരു രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കാന്‍ ലഭ്യമാകും. പങ്കെടുക്കുന്നവര്‍ അവരുടെ പാട്ട് വീഡിയോ അപ്ലോഡ് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നുണ്ട്. 91529 15281 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ വെബ്സൈറ്റ് ലിങ്ക് ലഭ്യമാകും.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.