നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Mayസീ കേരളം
Advertisements

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ – നാഗിനി ആരംഭിക്കുന്നു

കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. തെനാലി രാമന്‍ 5.30 മണിക്കും, സിന്ദൂരം 6.00 മുതല്‍ 1 മണിക്കൂര്‍ സമയം സംപ്രേക്ഷണം ചെയ്യുന്നു. പൂക്കാലം വരവായി 8.30 ന്‍റെ സ്ലോട്ടിലേക്ക് മാറുമ്പോള്‍ സുമംഗലി ഭവ 9.30 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്നു.

കബനി സീരിയല്‍ ആരാധകര്‍ക്ക് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്, മികച്ച പ്രതികരണവും റേറ്റിങ്ങും ലഭിച്ച സീരിയല്‍ അവസാനിപ്പിക്കുന്നത് സങ്കടകരമായ വാര്‍ത്തയാണ്. അല്ലിയാമ്പല്‍, സ്വാതി നക്ഷത്രം ചോതി എന്നീ പരമ്പരകള്‍ ചാനല്‍ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. സരീഗമപ കേരളം ഫൈനലിസ്റ്റുകള്‍ ശ്വേതാ അശോക്‌ , ലിബിന്‍, ജാസിം , കീര്‍ത്തന എന്നിവരുമായുള്ള അഭിമുഖം ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു.

Advertisements

സീ കേരളം ഷെഡ്യൂള്‍

TimeShow
05:30 P.Mതെനാലി രാമന്‍
06:00 P.Mസിന്ധൂരം
07:00 P.Mചെമ്പരത്തി
07:30 P.Mനീയും ഞാനും
08:00 P.Mസത്യ എന്ന പെണ്‍കുട്ടി
08:30 P.Mപൂക്കാലം വരവായി
09:30 P.Mസുമംഗലി ഭവ
10:00 P.Mനാഗിനി
നാഗിനി സീരിയല്‍
Updated Program Schedule of Zee Keralam Channel
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *