കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ നിയമിച്ചു

സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു

കെ മാധവനെ
K Madhavan

സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ നിയമിച്ചു. 2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവൻ മേൽനോട്ടം വഹിക്കുന്നു.

2019 ഡിസംബറില്‍ സ്റ്റാർ ആൻഡ് സിഡ്നി ഇന്ത്യയുടെ കൺട്രി മാനേജരായി ചുമതലയേറ്റ കെ മാധവൻ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനു നേതൃത്വം വഹിച്ചു. സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളര്‍ച്ചക്കും അദ്ദേ​ഹം പങ്കു വഹിച്ചു.ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും, ഗള്‍ഫ്‌ മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്‍റെ ദീര്‍ഘവീക്ഷണ ഫലമായിരുന്നു.

CII has appointed K Madhavan, Managing Director, Star & Disney India, as the Chair of National Committee on Media & Entertainment for the year 2020-21.

Leave a Comment