ശശിയും ശകുന്തളയും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു – ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ് പുതിയവ – ശശിയും ശകുന്തളയും മനോരമമാക്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

Sasiyum Sakunthalayum OTT
Sasiyum Sakunthalayum OTT

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള അഞ്ചാമത്തെ സിനിമ ‘ശശിയും ശകുന്തളയും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മലയാളികളുടെ മനസ്സ് കവർന്ന ‘എന്ന് നിൻ്റെ മൊയ്‌ദീൻ’ സംവിധാനം ചെയ്‌ത ആർ. എസ് വിമൽ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലയാളം ടിവി ഓടിടി വാര്‍ത്തകള്‍

  • മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി എന്നിവര്‍ അഭിനയിച്ച മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഓടിടി റിലീസ് തീയതി , 23 ഫെബ്രുവരി മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്.

അഭിനേതാക്കള്‍

കൂടാതെ, മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ സിദ്ദിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖ് ആണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. മകനോടൊപ്പം അച്ഛനും സിനിമയിൽ ഒന്നിക്കുന്നു. അശ്വിൻ കുമാർ, ബാലാജി ശർമ്മ, ആർ. എസ് വിമൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ബിച്ചൽ മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

New OTT Release in ManoramaMax App
New OTT Release in ManoramaMax App

മലയാളം പുതിയ ഓടിടി റിലീസുകള്‍

പേര് പോലെ തന്നെ കൗതുകം ഉണർത്തുന്ന, ലാളിത്യം നിറഞ്ഞ നർമ്മ ചിത്രമാണ് ‘ശശിയും ശകുന്തളയും’. ഒരു ഗ്രാമ പ്രദേശത്തെ രണ്ട് പാരലൽ കോളേജുകൾ തമ്മിലുള്ള ശത്രുതയും വാശിയും ആ നാട്ടിൽ സൃഷ്‌ടിക്കുന്ന കൗതുകമാർന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രണയവും, നാടകീയതയും എല്ലാം പ്രമേയത്തിൽ ഉൾക്കൊള്ളിച്ച് കൊണ്ട്, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Leave a Comment