ഹെവന്‍ സിനിമയുടെ ഓടിടി റിലീസ് ഡേറ്റ് – ഓഗസ്റ്റ് 19 മുതല്‍ ഹോട്ട്സ്റ്റാറില്‍

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഹെവന്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഓഗസ്റ്റ് 19ന് പ്രദര്‍ശനത്തിനെത്തുന്നു

ഹെവന്‍ സിനിമയുടെ ഓടിടി റിലീസ് ഡേറ്റ്
Heaven Malayalam Movie OTT Release Date 19th August

സുരാജിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹെവന്‍ മലയാളം സിനിമ ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ഓഗസ്റ്റ് 19ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഉണ്ണി ഗോവിന്ദരാജ് എന്ന പുതുമുഖ സംവിധായകനൊപ്പം പി.എസ്. സുബ്രമണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ.ഡി. ശ്രീകുമാറാണ്.

കഥ

സിഐ പീറ്റര്‍ കുരിശിങ്കല്‍ എന്ന സുരാജിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം പീറ്ററിന്റെ മുന്നില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലടിപ്പിക്കുന്ന തിരക്കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന പി.എസ്. സുബ്രമണ്യന്റെ അനുഭവ സമ്പത്ത് ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമായതായി സുരാജ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ മികവും അഭിനേതാക്കളുടെ പ്രകടനവും തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണി ഗോവിന്ദരാജ് പ്രതികരിച്ചു.

Disney+Hotstar
Disney+Hotstar

പിന്നണിയില്‍

വിനോദ് ഇല്ലമ്പള്ളി ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സുരാജ് വെഞ്ഞാറമൂടിന് പുറമെ സുധീഷ്, അലന്‍സിയര്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, നിമിഷ സജയന്‍, വിനയ പ്രസാദ്, സുദേവ് നായര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *