ബസിംഗ ഫാമിലി ഫെസ്റ്റിവൽ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustസീ കേരളം
Advertisements

സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ സ്വാതന്ത്ര്യ ദിന എപ്പിസോഡ്

സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ സ്വാതന്ത്ര്യ ദിന എപ്പിസോഡ്
Bzinga Family Festival Special Episode

സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ ഒരു നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങൾക്ക് സീ കേരളം അരങ്ങൊരുക്കുന്നത്.

സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറിൽ ഒത്തുചേരും. ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള സീ കേരളം പ്രേക്ഷകരെ സാക്ഷി നിർത്തി നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടും.

Advertisements

ബസിംഗ ഫാമിലി ഫെസ്റ്റിവല്‍

ജാതിയോ മതമോ നോക്കാതെ കുഞ്ഞിനെ വളർത്തണമെന്ന ആഗ്രഹം കൊണ്ടാണ് തങ്ങളുടെ നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ അറിയിച്ചു. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന വിശ്വാസങ്ങളുടെ പര്യായമായി രാജ്യത്തിന്റെ പേര് നിലകൊള്ളുന്നതിനാൽ ഇന്ത്യ എന്ന പേര് തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണെന്നും അവർ പറഞ്ഞു.

സീ കേരളം സ്റ്റുഡിയോയിൽ നടത്തുന്ന ഷോയിൽ പങ്കെടുത്തും, സംപ്രേഷണ സമയത്ത് ടിവിയിൽ ഷോ കണ്ടുകൊണ്ടും ഗെയിം കളിച്ച് സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഗെയിം ഷോ ഒരുക്കുന്നത്. ബസിംഗഫാമിലി ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്ന ഗെയിം ഷോ കളിക്കാനും ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് തങ്ങളുടെ സാന്നിധ്യം ഷോയെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് വിശദീകരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അയയ്ക്കാവുന്നതാണ്. വീഡിയോകൾ 9656533355 എന്ന നമ്പറിലേക്ക് അയച്ചാൽ ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

Zee Keralam Channel Serials List
സീ കേരളം
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *