കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Juneഏഷ്യാനെറ്റ്‌
Advertisements

സ്റ്റാർ സിംഗർ സീസൺ 9 – കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്നു

SS 9 Relaunch Event
SS 9 Relaunch Event

വേൾഡ് മ്യൂസിക് ഡേയുടെ ഭാഗമായി ജൂൺ 21 നു കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9 ലെ മത്സരാർത്ഥികൾ സംഗീതവിരുന്നൊരുക്കി.

മത്സരാർത്ഥികൾ മനസ്സിൽ തൊടുന്ന ഗാനങ്ങളുമായി മെട്രോയാത്രക്കാർക്ക് സംഗീതവിരുന്നൊരുക്കി.സംസ്ഥാനത്തിന്റെ തന്നെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ഈ ജൂൺ പതിനേഴിന് ഏഴ് വർഷം തികഞ്ഞു.സംഗീതപ്രേമികളുടെ പ്രിയ റിയാലിറ്റി ഷോയായ സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ റീ-ലോഞ്ച് എവെന്റ്റ് വരുന്ന ഞായറാഴ്ച ( ജൂൺ 23 ) വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

സ്റ്റാർ സിംഗർ സീസൺ 9

സ്റ്റാർ സിങ്ങർ റീ -ലോഞ്ച് ഇവന്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു . ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകൾ ആണ്.

27 Years of Vidyasagar
27 Years of Vidyasagar

ഈ ആഘോഷരാവിൽവച്ച് കുഞ്ചാക്കോ ബോബനും അനഘയും അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമ ” ഗ്ര്ര്ർ ” യെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുന്നു . കൂടാതെ, നടി പാർവതി തിരുവോത്ത് അവരുടെ പുതിയ സിനിമ “ഉള്ളൊഴുക്ക്” സംബന്ധിച്ച അനുഭവങ്ങൾ പങ്കുവയ്ക്കും.

“സ്റ്റാർ സിംഗർ സീസൺ 9”-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *