മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ
മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം ചെയ്യുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആസിഫ് അലി സ്ലീവാച്ചന്‍ എന്ന കര്‍ഷക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ പുതുമുഖം വീണ നന്ദകുമാര്‍ ഭാര്യ റിന്‍സിയായി വേഷമിടുന്നു. ഇരുവരുടെയും ദാമ്പത്യ ജിവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ആണ് സിനിമ കൈകാര്യം ചെയ്യുന്നത്.
അഭിനേതാക്കള്‍
ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ് മറ്റു അഭിനേതാക്കള്‍. പ്രിത്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ്, മോഹന്‍ലാല്‍ സിനിമ ബിഗ് ബ്രദര്‍ , മമ്മൂട്ടിയുടെ ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളും സൂര്യ ടിവി സംപ്രേക്ഷണ അവകാശം നേടിയവയാണ്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ സിനിമ അഞ്ചാം പാതിരയുടെ ഡിജിറ്റല്‍ , ടെലിവിഷന്‍ അവകാശം സണ്‍ നെറ്റ് വര്‍ക്ക് സ്വന്തമാക്കി, സണ്‍ നെക്സ്റ്റ് ആപ്പില്‍ കൂടിയാവും ഇതിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉണ്ടാവുക.
ആസിഫ് അലി – സ്ലീവാച്ചന്‍
വീണ നന്ദകുമാര്‍ – റിന്‍സി
മനോഹരി ജോയ് – ഏലിയാമ്മ
രവീന്ദ്രന്‍ – ബോംബെ സജീവന്‍
ജാഫര്‍ ഇടുക്കി – കുട്ടിയച്ചന്‍
ബസില്‍ ജോസഫ് – കുഞ്ഞമ്പി
ഡോ. റോണി ഡേവിഡ് – റിച്ചാര്‍ഡ്