അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി അണ്ടർ വേൾഡ്

അണ്ടർ വേൾഡ് സിനിമ
ആക്ഷന്‍ ത്രില്ലര്‍ സിനിമ

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന് തിയേറ്ററുകളിലെത്തി, ഫ്ലോപ്പ് ആയി മാറി. ജീൻ പോൾ ലാൽ (ലാൽ ജൂനിയർ), ഫർഹാൻ ഫാസിൽ, മുകേഷ് എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

അസിഫ് അലി സ്റ്റാലിൻ ജോൺ എന്ന കഥാപാത്രത്തെയും ഫർഹാൻ ഫാസിൽ മജീദ്‌ , ലാൽ ജൂനിയർ സോളമന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് വിതരണം നടത്തിയ സിനിമ നിര്‍മ്മിച്ചത് ഡി 14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍ , സംഗീതം യക്‌സന്‍ ഗാരി പെരേര /നേഹ നായര്‍ , സംഘട്ടനം സുപ്രീം സുന്ദര്‍ എന്നിവരാണ് അണ്ടർ വേൾഡ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍.

Leave a Comment